Friday, September 30, 2011

മഴതോര്‍ന്ന നേരത്തില്‍ മെയ്യോടു ചേര്‍ന്നു നീ..


മഴതോര്‍ന്ന നേരത്തില്‍ മെയ്യോടു ചേര്‍ന്നു നീ
ഒരു വേളയെന്നില്‍ കവിയുമെങ്കില്‍
മഴതോര്‍ന്ന നേരത്തില്‍ നെഞ്ചോടു ചേര്‍ത്തു നീ
ഹൃദയം നിറഞ്ഞു തുളുമ്പുമെങ്കില്‍
എന്‍ വേനല്‍ മഴയില്‍ കുതിര്‍ന്നു നീ
എന്നില്‍ ഇനിയൊന്നു തളിര്‍ത്തുവെങ്കില്‍
മഴതോര്‍ന്ന നേരത്തില്‍ നെഞ്ചോടു ചേര്‍ത്തു നീ
ഹൃദയം നിറഞ്ഞു തുളുമ്പുമെങ്കില്‍

ഈ കവിളില്‍ തഴുകും നെടുവീര്‍പ്പില്‍
നിന്നെ ഞാന്‍ ചുംബിച്ചുണര്‍ത്തിയെന്നോ
ഈ കവിളില്‍ തഴുകും നെടുവീര്‍പ്പില്‍
നിന്നെ ഞാന്‍ ചുംബിച്ചുണര്‍ത്തിയെന്നോ
എന്നനുഭൂതികള്‍ കാവ്യമാക്കാന്‍ വന്ന
ഗന്ധര്‍വന്‍ നീ ആയിരുന്നുവെന്നോ
നിന്‍ നിഴലുകളത്രയും അരികിലായ്
മൂവന്തി കളം മായ്ച്ച് മടങ്ങയല്ലേ
മഴതോര്‍ന്ന നേരത്തില്‍
മഴതോര്‍ന്ന നേരത്തില്‍ മെയ്യോടു ചേര്‍ന്നു നീ
ഒരു വേളയെന്നില്‍ കവിയുമെങ്കില്‍

എന്നോര്‍മ്മകള്‍ പ്രണയാധുരമായ്
എന്നും നിന്‍ മനസ്സോട് മന്ത്രിച്ചുവോ
എന്നോര്‍മ്മകള്‍ പ്രണയാധുരമായ്
എന്നും നിന്‍ മനസ്സോട് മന്ത്രിച്ചുവോ
അറിയുന്നു ഞാന്‍ നീ കരുതിയതൊക്കെയും
മധുരമാം നൊമ്പരമായിരുന്നു
എന്നിനി പെയ്യുന്നീ എന്നിനി പുല്‍കുന്നീ
നീയെന്റെ സുഖമുള്ള സ്മൃതിയല്ലേ
മഴതോര്‍ന്ന നേരത്തില്‍ നെഞ്ചോടു ചേര്‍ത്തു നീ
ഹൃദയം നിറഞ്ഞു തുളുമ്പുമെങ്കില്‍
മഴതോര്‍ന്ന നേരത്തില്‍ മെയ്യോടു ചേര്‍ന്നു നീ
ഒരു വേളയെന്നില്‍ കവിയുമെങ്കില്‍
എന്‍ വേനല്‍ മഴയില്‍ കുതിര്‍ന്നു നീ
എന്നില്‍ ഇനിയൊന്നു തളിര്‍ത്തുവെങ്കില്‍
മഴതോര്‍ന്ന നേരത്തില്‍ നെഞ്ചോടു ചേര്‍ത്തു നീ
ഹൃദയം നിറഞ്ഞു തുളുമ്പുമെങ്കില്‍..

Film/Album: എന്റെ മയില്‍പ്പീലി
Music: ഷാജി കുഞ്ഞന്‍
Lyrics: മധു ചന്ദ്രന്‍
Singers: നിഷാദ് & ആഷ

5 comments:

  1. Chila songs nammal ariyathe ignore cheyyum; especially some album songs. Munne ee song kure pravashyam evideyokkeyo kandittundu, all the time first stanza thudangumbozhe skip cheyyum.. One day valare kshamayode ee song kettu, enikkothiri ishtayi..

    ReplyDelete
  2. chila sukhamulla ormakalude pattokke post cheyyanundallo...violet enna vineeth sreenivasante album songs..athil vineeth padiyathum, sujatha padiyathum..superb...onnu pattumenkil add cheyyu..enikkorupadishtamulla pattukalanu...

    ReplyDelete
  3. മഴതോര്‍ന്ന നേരത്തില്‍ മെയ്യോടു ചേര്‍ന്നു നീ
    ഒരു വേളയെന്നില്‍ കവിയുമെങ്കില്‍
    മഴതോര്‍ന്ന നേരത്തില്‍ നെഞ്ചോടു ചേര്‍ത്തു നീ
    ഹൃദയം നിറഞ്ഞു തുളുമ്പുമെങ്കില്‍ .....

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..