ലാലാലാ..
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനി നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്..ലാ.ല..ലാ
ഈ വഴി ഹേമന്തമെത്രവന്നൂ ഈറനുടുത്തു കൈകൂപ്പി നിന്നൂ
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ
മായികാ മോഹമായ് മാരിവിൽ മാലയായ്
മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ
ലാലാലാ..ലാലാലാ..
ജീവനിൽ കണ്ണുനീർ വാർത്തിവയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളാൽ ഓർമ്മകൾ പാടുന്നുവോ..
ഇതിന്റെ ഒറിജിനല്‍ ട്രാക്ക് പാടിയിരിയ്ക്കുന്നത് യേശുദാസും, ജാനകിയും ചേര്‍ന്നാണ്. എനിയ്ക്ക് അതിനേക്കാള്‍ ഇഷ്ടമായത് കെ.ജി മാര്‍ക്കോസ് പാടിയ ഈ റിമിക്സാണ്. ഡിഗ്രീ ടൈമിലായിരുന്നു ഈ റിമിക്സ് റിലീസ്.. ഈ സി.ഡിയില്‍ ഇതുപോലത്തെ ഒരുപാട് ഗാനങ്ങളുണ്ട്. ആദ്യമായ് ഈ സോങ്ങ് (റിമിക്സ്) കേള്‍ക്കുന്നത് എന്റെ കൂട്ടുകാരന്റെ ഷോപ്പില്‍ വെച്ചാണ്. രാവും, പകലും അവിടെ തന്നെയായിരുന്നു.. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അതൊക്കെ ഓര്‍മ്മവരുന്നു...
ReplyDelete