Tuesday, January 17, 2012

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
 പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു - മണ്ണിൽ
ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു

സുസ്മിതയായവൾ നിന്നു - മൂക
നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
ശിൽപ്പത്തിൻ സൗന്ദര്യമായ്‌ വിടർന്നു
കാലം നിമിഷ ശലഭങ്ങളായ്‌
നൃത്തലോലം വലം വെച്ചു നിന്നു
നൃത്തലോലം വലം വെച്ചു നിന്നു

പിൻ നിലാവിറ്റിറ്റു വീണു - കന്നി-
മണ്ണിനായ്‌ ആരോ ചുരന്ന നറും പാലിൽ
എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു
സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട
ദാഹവുമായവൾ നിന്നു..

Film: നീ എത്ര ധന്യ
Musician: ജി ദേവരാജന്‍
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): പി മാധുരി
Raga(s): നടഭൈരവി
CLICK HERE TO DOWNLOAD



3 comments:

  1. പൂവിന്റെ ജന്മം പോലെ തന്നെയാണ് ഭൂമിയിലെ സ്നേഹവും... ഒരു വേള സൌരഭ്യത്താലും സൌന്ദര്യത്താലും ആകര്‍ഷിച്ച് വാടിക്കരിഞ്ഞ് പോകുന്നു.. എന്തോ ഈ പാട്ട് കേള്‍ക്കുമ്പോള്‍ വല്ലാത്ത വ്യസനം തോന്നും..

    ശുഭദിനം വര്‍ഷിണി!

    ReplyDelete
  2. ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
    പൂവിന്റെ ജന്മം കൊതിച്ചു
    ഒരുവരുമറിയാതെ വന്നു - മണ്ണിൽ
    ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു

    ReplyDelete
  3. എത്ര കേട്ടാലും മതി വരില്ല!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..