പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവളതന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാന്‍ കിടയ്ക്കനീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും
പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും
ഉണരും പുതുവെയിലിന്‍ പുലരിച്ചൂടില്‍
അടരും നറുമലരിന്‍ ഇതളിന്‍ കൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു..തേടുന്നു.. വേനല്‍ കുടില്‍
ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
മനോഹരമായ ഗാനം..
ReplyDeleteഎല്ലാവരും കൂടി ഒരുമിച്ച് കാണാന്‍ പോയ ഒരു സിനിമ!