Friday, September 16, 2011

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ...


ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ...
Film: ധനം
Lyrics: പി.കെ. ഗോപി
Music: രവീന്ദ്രന്‍
Singer: ചിത്ര



3 comments:

  1. കറുപ്പിന്റെ അഴക് ഒന്ന് വേറെ തന്നെയാ.. അല്ലേ വര്‍ഷീണി?

    ഈ പാട്ട് മനഃപാഠമായിരുന്നു കൊച്ചുമുതലാളിയ്ക്ക്.. ധനം, ഇറങ്ങിതിരിച്ചവര്‍ അങ്ങിനെ രണ്ട് സീനിമകളിലെ പാട്ടുകളടങ്ങുന്ന ഒരു കസറ്റുണ്ട് കൊച്ചുമുതലാളിയുടെ കയ്യിലിപ്പോഴും..

    ReplyDelete
  2. ഉം..ന്റ്റെ പ്രിയ നിറം..
    അതേയോ..?

    ReplyDelete
  3. അതെ അതെ..:)
    ഇനി ആ പാട്ട് കേള്‍ക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ബുദ്ധിമുട്ടിലാകും..
    ചീരപ്പൂവുകള്‍ മാപ്പിളഗാനം കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ കൊച്ചുമുതലാളി റെഡി..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..