എന്റെ ജീവനും നിന്റെ ജീവനും
രണ്ടു കൈവഴിയായിരുന്നു
യാത്ര വേറെ വേറെയായിരുന്നു
കണ്ടുമുട്ടിയ നാൾ വരെ
പ്രേമബന്ധനത്തിന്റെ നാൾ വരെ
(എന്റെ)
എന്തിനാണെന്നറിയില്ല
എപ്പോഴാണെന്നോർമ്മയില്ല
താരുണ്യപ്രേമത്തിൻ താഴ്വാരപ്പച്ചയിൽ
തമ്മിൽത്തമ്മിൽ കണ്ടുമുട്ടി
പിന്നെ മന്ദം മന്ദം ചേർന്നൊഴുകി
(എന്റെ)
ആദ്യസമാഗമരംഗത്തിങ്കൽ
ചോദ്യങ്ങളൊന്നും ചോദിച്ചില്ല
കെട്ടിപ്പിടിച്ചതും കേളീവിലോലരായ്
പൊട്ടിച്ചിരിച്ചതും നാമറിഞ്ഞു
അതു മണ്ണും വിണ്ണും കണ്ടുനിന്നു
(എന്റെ)
Musicians:ബോംബെ എസ് കമാല്‍
Lyricist(s):പി ഭാസ്ക്കരൻ
Singer(s):കെ ജെ യേശുദാസ്,സുജാത
year:1988

Wow! what a wonderful song..
ReplyDeleteI thought this song was composed by Bichu Thirumala..
ടച്ചിങ്ങ്... അധികം കേട്ടിട്ടില്ല ഞാനീ പാട്ട്...
ReplyDeleteഎന്റെ ജീവനും നിന്റെ ജീവനും
ReplyDeleteരണ്ടു കൈവഴിയായിരുന്നു
യാത്ര വേറെ വേറെയായിരുന്നു