ഉം ..ഉം ..അഹഹാ ....അഹഹാ .....
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ
സൗരഭം വിതറിടും മധുവാസന്തമോ
ഇരുമാനസങ്ങളെ ചേര്‍ത്തിടും
ഒരു നേര്‍ത്ത തന്തുവാണോ
നറു ചിപ്പി തന്നില്‍ നിറയുന്നതോ
അമൃതിന്റെ ആഴിയാണോ
സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമോഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
തിങ്കളിന്‍ തോപ്പിലെ കലമാൻപേടയോ
മുന്നിലെ മരുവിലെ ഇളനീര്‍ പന്തലോ
മണി മിന്നല്‍ പോലെ ഒളിമിന്നിടും
ഒരു മായമാത്രമാണോ
അതു വാക്കിലൂടെ ഉരിയാടുവാന്‍
കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമോഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
ല ല ല ലാ ല ല ....ഉം ...ഉം...
ഉം..ഉം...ഉം.......
ഓരോ പാട്ടുകള്‍ ഇഷ്ടപ്പെടാനും ചിലകാര്യങ്ങള്‍ ഉണ്ടാകും.. അങ്ങിനെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത് .. തിരക്കുകള്‍ക്കിടയില്‍ പുതിയ പാട്ടുകള്‍ കേള്‍ക്കുന്ന ഒരു ശീലം ഇല്ലാതായി കഴിഞ്ഞിരിയ്ക്കുന്നു ഇപ്പോള്‍.. കേട്ടുമനസ്സില്‍ പതിഞ്ഞ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുക.. അങ്ങിനെയിരിയ്ക്കുമ്പോള്‍ ഒരു വേനല്‍മഴപോലെ മനസ്സില്‍ പെയ്യിച്ചിറക്കിയ പാട്ടാണിത്.. ആ മഴയില്‍ ശരിയ്ക്കും കുതിര്‍ന്നു.. ഞാന്‍ ഒത്തിരിയിഷ്ടപ്പെടുന്നു അരികെ നിന്നാലും അറിയുവാനുകുമോ സ്നേഹം..
ReplyDeleteചൈനാ ടൊണില്‍ എന്തെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാട്ട് മാത്രായിരിക്കും.. നല്ല പാട്ട്...
ReplyDeleteമനസ്സുമടിപ്പിക്കുന്ന ആ തല്ലിപ്പൊളിസിനിമയിലെ ആകെയൊരാശ്വാസം ഈ പാട്ട് മാത്രമാണ്.അതും പാട്ട് മാത്രം...
ReplyDeleteമലയാളിക്ക് മറക്കാനാവാത്ത ഒരുപാട് ഗാനങ്ങള്‍ കാഴ്ച വച്ച് ഓര്‍മകളിലേക്ക്..... ഒരിക്കലും നികതാനവില്ല ഈ വിയോഗം...കണ്ണീര്‍ പൊഴിക്കുന്നു....
ReplyDelete* മോഹം കൊണ്ടു ഞാന്‍ ...
* പാതിരാപ്പുള്ളുണര്‍ന്നു...
* നീലരാവില്‍ ഇന്നു നിന്റെ...
* മായാ മയൂരം പീലി വിടര്‍ത്തി
* തങ്കത്തോണി
* അനുരാഗിണി ഇതായെന്‍
* ഗോപികേ നിന്‍ വിരല്‍
* ഏതോ ജന്മകല്പനയില്‍
* ആടിവാ കാറ്റേ
* പൂവേണം പൂപ്പടവേണം
* മെല്ലെ മെല്ലെ മുഖപടം
* ദേവാംഗനങ്ങള്‍
* സ്വര്‍ണമുഖിലേ..
* ചന്ദനച്ചോലയില്‍ മുങ്ങിനീരാടും
* കണ്ണീര്‍ പൂവിന്റെ കവിളില്‍
* മധുരം ജീവാമൃത ബിന്ദു
* ശ്യാമാംബരം നീളെ
* എന്തേ കണ്ണനു കറുപ്പുനിറം
* ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു..
* പുലര്‍വെയിലും പകല്‍ മുകിലും....
* ദേവീ.. ആത്മരാഗമേകാന്‍..
* മൗനത്തിന്‍ ഇടനാഴിയില്‍ ...
* ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
* എന്റെ മണ്‍വീണയില്‍
* മന്ദാരച്ചെപ്പുണ്ടോ മാണിക്യ...
* എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
* ഒന്നുതൊടാനുള്ളില്‍ തീരാമോഹം...
* രാജഹംസമേ...
* പൊന്നില്‍കുളിച്ചുനിന്നു...
* പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ
* പുടമുറിക്കല്യാണം...
ഒന്ന് മഴ പെയ്തിരുന്നെങ്കില്‍....എവിടെ വര്‍ഷിണി????
ReplyDeleteആ കണ്ണീരില്‍ പങ്ക് ചേരുന്നൂ..
ReplyDeleteനന്ദി വെള്ളരീ...ഈ ഗാനങ്ങളാവാം അല്ലേ..അടുത്തത്..?
ഇവിടുണ്ട് ട്ടൊ.
varshini
ReplyDeletepattukal ellam kollam.
chilathu koode cherkkumo....
nam pirinjalum (album nimishangal)
etra rathrikalil ninte ormakalil....
kili vathilil kathorthu njan
oru ragamala korthu
തരളിതനാകുന്നു..!
ReplyDeleteസ്നേഹമെന്തെന്നു തേടി നാം എന്നുമേ... :(