Tuesday, October 4, 2011

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും ...


കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും...

എന്റെ കൊലുസ്സിന്റെ ശിഞ്ജിതമൊന്നും നീ
കേട്ടതില്ലാ.. ഒന്നും കേട്ടതില്ലാ.. (എന്റെ കൊലുസ്സിന്റെ.. )
എന്‍ മുടിച്ചാര്‍ത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ലാ.. നിന്നെ തൊട്ടതില്ലാ..
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ
വെമ്പലറിഞ്ഞു നീ ഓടിവന്നു...

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും...

എന്തോ മറന്നുപോയ്‌ എന്നപോലെപ്പോഴും
തേടി വന്നു.. ഞാന്‍ തേടി വന്നു.. (എന്തോ മറന്നുപോയ്‌.. )
വെൺമണൽക്കാട്ടിലും വൻകടല്‍ തന്നിലും
ഞാന്‍ തിരഞ്ഞു.. നിന്നെ ഞാന്‍ തിരഞ്ഞു..
നിന്‍ വിരിമാറത്ത് ചായുന്ന നേരത്ത്
എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു...

ഓ.. കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും...

Musician:രമേഷ് നാരായണ്‍
Lyricist(s):റഫീക്ക്‌ അഹമ്മദ്‌
Year 2011
Singer(s):ശ്രേയ ഘോഷല്‍

15 comments:

  1. വെള്ളരി പ്രാവേ.....ശുഭരാത്രി...!

    ReplyDelete
  2. അപ്പോ പിന്നെ എന്റേതല്ലാതാകുമോ.. ന്റെയും...
    (ഫോട്ടോയിലുള്ള ദാദാ സാഹിബ് ആരാ?)

    ReplyDelete
  3. ആദ്യായിട്ട് കേള്ക്കാ.... ഒരുപാടിഷ്ടമായി....

    ReplyDelete
  4. "കണ്ണിനും കണ്ണായൊരുള്‍ക്കണ്ണിന്‍ തുമ്പത്ത് കണ്ണീര്‍ കിനാവായി തുളുമ്പി നില്‍ക്കും ...."കവിത തുളുമ്പുന്ന വരകള്‍ ,അല്ലേ?ഈ ഗാനം മറക്കില്ല.നന്ദി!

    ReplyDelete
  5. ന്തായ് കുട്ടി പറേണ്..
    നൊസ്സല്‍പ്പം കൂടുന്നുണ്ട്ട്ട്വോ!
    :-)

    ReplyDelete
  6. ഇതാണ്‍, നൊസ്സുള്ളവര്‍ക്ക് അംഗീകാരം കിട്ടാന്‍ പാടാണ്‍..!

    ഗാനം ആസ്വാദിച്ചവര്‍ക്കെല്ലാം നന്ദി..സന്തോഷം..വീണ്ടും വരിക.

    ReplyDelete
  7. കേട്ടിട്ടുണ്ടായിരുന്നില്ല

    ReplyDelete
  8. ആരാണ് പറഞ്ഞത് നൊസ്സുള്ളവര്‍ക്ക് അംഗീകാരം കിട്ടില്ലെന്ന് വര്‍ഷിണി..? അംഗീകാരത്തിനുവേണ്ടി നൊസ്സാകരുതെന്ന് മാത്രം.. :-)

    ReplyDelete
  9. ഇത് നമ്പര്‍ വണ്‍.. ഗൂഗിളില്‍ കണ്ണോട് കണ്ണോരം ടൈപ്പ് ചെയ്താല്‍ ഫസ്റ്റ് നിറമേഘചോലയിലേത് കാണാം.. :-)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..