ലാ ലാ ലാ ലാ ലാ ആ ആ ആ മന്ത്രം
മ് മ് മ് ലാ ലാ ലാ വിഷുപ്പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കാതോടു് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കുറുമൊഴി കുറുകി കുറുകി നീ ഉണരൂ വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന്‍ കുലകള്‍ വെയിലില്‍ ഉലയേ
കുളിരു പെയ്തു നിലാ കുഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി പെയ്യുന്നു തേന്മഴകള്‍ ചിറകിലുയരുമഴകേ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍
തളിരിലെ പവിഴം ഉരുകുമീ ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു കരളിന്‍ നിഴലില്‍ ഉറയും
കുളിരു പെയ്തു നിലാ കഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി തേവുന്നൂ തേനലകള്‍, കുതിരും നിലമിതുഴുതൂ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലീ തന്നൂ പൊന്നിന്‍ കനികള്‍ ..
ആസ്വദിച്ചിരുന്നു കേട്ടു!
ReplyDeleteപ്രണയാര്‍ദ്രമായ വരികള്‍.. പണ്ടെങ്ങോ കണ്ട ഓരോ രംഗങ്ങളും ഒരു സിനിമ കാണുന്നതുപോലെ മനസ്സിലൂടെ കടന്നു പോയി..
ഇത് ഔസേപ്പച്ചനാണ് സംഗീതം ചെയ്തെന്നാ ഞാന്‍ വിചാരിച്ചിരുന്നത്.. ഭരതന്‍ ആണല്ലേ..?
ഈ സംഗീതം പോലെ സുന്ദരമായ ഒരു ദിനമായിരിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു!
മനോഹരമായ ഗാനം !
ReplyDeleteithu ouseppachante thanneyanallo adhehathinte first film aanu kathodukathoram
ReplyDelete