പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം - നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന് നിഴല്‍ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ - പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി..
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
ReplyDeleteമിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം - നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി......
ഒന്ന് തണുത്തൂ ഉള്ളം..കൂടെ ഉള്ളില്‍ ഒരു മഴ
പൊഴിയുന്നുണ്ട് ,,മഴയുടെ നിലക്കാത്ത സംഗീതം പൊലെ ..
ഈ ബ്ലൊഗില്‍ വരുമ്പൊള്‍ മനസ്സ് തന്നെ മാറീ പൊകുകയാ
സോ .. എന്നും ഒരിക്കല്‍ വന്നു പൊകും ഇവിടെ ..
നന്ദീ പ്രീയ കൂട്ടുകാരീ ..
നല്ല പാട്ട്..
ReplyDeleteവെരി മെലോഡിയസ്സ്!
ReplyDeleteഇതിന്റെ ഫീമെയില്‍ വേര്‍ഷനും ഉണ്ട്.. മനസ്സില്‍ പതിഞ്ഞൊരു ഗാനം!
ശുഭദിനം വര്‍ഷിണി!
വീണ്ടുംവീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനം !
ReplyDeleteറിനി....സന്തോഷം.....സംഗീതം എവിടെ നിന്ന് എവിടെ എത്തിയ്ക്കുന്നു അല്ലേ...അതാണ് സംഗീതത്തിന്റെ മായാജാലം...!
ReplyDeleteസമീരന് , കൊച്ചു മുതലാളി..നൌഷാദ്...സ്നേഹം ഒരുപാട്...!
ഈ ഹംസ ഗീതം കേട്ടിട്ട് ഒത്തിരി നാളായി...'കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം ...'
ReplyDeleteഇങ്ങിനെ എത്ര മധുരഗീതികള്‍ അല്ലേ?
ഇപ്പോഴത്തെ കുഞ്ഞുക്കള്‍ക്ക് മൂളിച്ചാടിപ്പാടിനടക്കാന് 'വൈ ദിസ് 'കൊലവരി'(?)....കഷ്ടം !
അതെ ഇക്കാ.....സംഗീതം അന്വേഷിച്ച് നടക്കേണ്ട കാലം വന്ന പോലെ അല്ലേ..!
ReplyDeleteകൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
ReplyDeleteഎന്നും മനം മയക്കിയ മധുര ഗീതം ...