പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
പണ്ടത്തെ കളിത്തോഴന്‍ വെരി നൊസ്റ്റാള്‍ജിക്ക്
ReplyDeleteഒര്‍ക്കുക വല്ലപ്പോഴും.. ഓര്‍മ്മകള്‍ വിടരുമ്പോള്‍
എന്ന ഓട്ടോഗ്രാഫിലെ അവസാന വാക്കുകള്‍ ഓര്‍മ്മവരുന്നു..
സ്നേഹത്തോടെ അനില്‍
ഞാനിതേവരെ ഈ പാട്ട് കേട്ടിട്ടില്ല...
ReplyDeleteഞാനിത് മുന്നെ കേട്ടിട്ടില്ലാന്ന് തോന്നണു....
ReplyDeleteഒരു പാട്ട് കൂടി പരിചയപ്പെടുത്തിയതില്‍ സന്തോഷം ട്ടാ....
നന്ദി..സ്നേഹം പ്രിയരേ..!
ReplyDeleteഓര്‍ക്കുക വല്ലപ്പോഴും..... :)
ReplyDelete"പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
ReplyDeleteരണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും.."
Yes.... Sweet memories!
കേട്ട ഗാനം മധുരം, നേര്‍ത്ത സംഗീതം മധുരതരം.
ReplyDeleteഓർമകളിലേക്ക് ഒരുവട്ടംകൂടി
ReplyDelete