Friday, July 6, 2012

എൻ ജീവനേ എങ്ങാണു നീ ..



എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാൻ (2)
പൊഴിയുന്നു മിഴിനീർപ്പൂക്കൾ
എൻ ജീവനേ ഓ... എങ്ങാണു നീ ആ...

തിരയറിയില്ല കരയറിയില്ല
അല കടലിന്റെ നൊമ്പരങ്ങൾ
മഴയറിയില്ല വെയിലറിയില്ല
അലയുന്ന കാറ്റിൻ അലമുറകൾ
വിരഹത്തിൻ കണ്ണീർക്കടലിൽ
താഴും മുൻപേ
കദനത്തിൻ കനലിൽ വീഴും മുൻപേ നീ
ഏകാന്തമെൻ നിമിഷങ്ങളിൽ
തഴുകാൻ വരില്ലേ വീണ്ടും (എൻ ജീവനെ...)

മിഴി നിറയുന്നു മൊഴി ഇടറുന്നു
അറിയാതെ ഒഴുകി വേദനകൾ
നിലയറിയാതെ ഇടമറിയാതെ
തേടുകയാണെൻ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ
ഒരു തീരാ ദാഹം മാത്രം വിങ്ങുന്നൂ
ഇനിയെന്നു നീ ഇതിലേ വരും
ഒരു സ്നേഹ രാഗം പാടാൻ (എൻ ജീവനേ...)



ചിത്രം/ആൽബം: ദേവദൂതൻ
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: വിദ്യാസാഗർ
ആലാപനം: എസ് ജാനകി

6 comments:

  1. തിരയറിയില്ല കരയറിയില്ല
    അല കടലിന്റെ നൊമ്പരങ്ങൾ
    മഴയറിയില്ല വെയിലറിയില്ല
    അലയുന്ന കാറ്റിൻ അലമുറകൾ
    വിരഹത്തിൻ കണ്ണീർക്കടലിൽ
    താഴും മുൻപേ....
    ഏറേ നാള്‍ക്ക് ശേഷം .. ഉണര്‍ന്ന ഈ മേഘരാഗങ്ങള്‍ക്ക് .. നന്ദീ ..

    ReplyDelete
  2. എത്ര കേട്ടാലും മതിവരാത്ത ഗാനം ,എനിക്കിഷ്ടപെട്ട ഫിലിം ,

    ReplyDelete
  3. പാട്ട് കേള്‍ക്കാന്‍ പറ്റിയില്ല ,എന്നാലും വായിച്ചു അഡ്ജസ്റ്റ് ചെയ്തു .ഗാനം നേരത്തെ കേട്ടിട്ടുണ്ട് .അത് കൊണ്ട് കൂടുതല്‍ ഇഷ്ടം ..

    ReplyDelete
  4. ഇതിലും ഡൌണ്‍ലോഡ് ലിങ്കില്ല!

    ReplyDelete
  5. നന്ദി ! എങ്ങോ ഇരുന്നു സ്നേഹ മഴ പൊഴിക്കുന്നതിനു!!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..