ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.
നിറമുള്ള ജീവിതപ്പീലി തന്നു
ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.
ദൈവത്തിന്റെ വികൃതികള്‍
രചന ആലാപനം: മധുസൂദനന് നായര്‍
എനിക്ക് വളരെയേറെ ഇഷ്ട്ടമുള്ള ഗാനങ്ങളില്‍ ഒന്ന്....
ReplyDeleteമധുസൂദനന് അദ്ദേഹത്തിന്റെ രചനയും ആലാപനവും കൊണ്ട് പ്രിയപ്പെട്ടതും.
ReplyDeleteഅതിമനോഹരമായി ഈ വിഷ്വലൈസേഷന്‍. പരസ്പരം കണ്ടുറങ്ങുന്ന ഈ ചെമ്പകപ്പൂക്കള്‍. ഇതിലുമേറെ നന്നായി അടയാളപ്പെടുത്താനാവില്ല ഈ കവിതയെ
ReplyDeleteനന്ദി ട്ടൊ..
ReplyDeleteഅടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ReplyDeleteഒക്കെ വെറുതേ പാടുന്നതല്ലെ :))
വര്‍ഷിണി said...
ReplyDeleteമധുസൂദനന് അദ്ദേഹത്തിന്റെ രചനയും ആലാപനവും കൊണ്ട് പ്രിയപ്പെട്ടതും.
February 5, 2011 12:56 AM
രചന ഓ എന്‍ വി കുറുപ്പാണ്..!! ആലാപനം മാത്രമേ മധുസൂദനന് നായരുടേതുള്ളൂ.....!!!
ഈ ഗാനം രചിച്ചത് മദുസൂദനന്‍ നായര്‍ എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. കേട്ടറിവാണ്, ഉറപ്പിക്കണേല് സിനിമ ഒന്നൂടെ കാണേണ്ടി വരും :)
ReplyDeleteponnnu suryakanam...!!
ReplyDeleteithu cinemakku vendi ezhuthiyathalla.....!!
ee kavitha .. padatinu vendi eduthathathaanu.!
rachana ONV.. aalaapanam madusudanan nair.....!!
http://www.malayalasangeetham.info/php/createSongIndex.php?txt=Daivathinte%20Vikrithikal&stype=movie&submit=Find+Songs&lang=MALAYALAM&malayalam=on&encode=utf
ReplyDeleteദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലെ ഈ ഗാനത്തെ കുറിച്ചുള്ള സംശയം മുകളിലെ ലിങ്ക് വഴി തീര്‍ക്കുമല്ലോ..
ReplyDelete@mk kunnath: ആ സിനിമയില്‍ ഒ എന്‍ വി ഗാനം(ങ്ങള്?) എഴുതിയിട്ടുണ്ട്. റേഡിയോയിലൂടെയുള്ള പ്രക്ഷേപണസമയത്ത് അവതാരകര്‍ അതിന്റെ രചയിതാവ് മദുസൂദനന്‍ നായരെന്നാണ് പറയാറുള്ളത് എന്നാണ് ഓര്‍മ്മ.
ReplyDeleteദാ ഇവിടെ നോക്കു, ഈ വിഷയത്തില്‍ ഒരടി കാണാം! ;)
@വര്‍ഷിണി : ആ ലിങ്ക് മുമ്പേ കണ്ടിരുന്നു. വെര്‍ച്വല്‍ ഇന്‍ഫോര്‍മേഷന്‍ കണ്ണടച്ച് വിശ്വസിക്കരുത്.
സംശയം ബാക്കിയാണ്, അതിനാലാണ് സിനിമ ഒന്നൂടെ കാണാം എന്ന് പറഞ്ഞത്. ഫുള്‍ മൂവി യൂട്യൂബിലൊന്നും കാണ്മാനില്ല. അപ്പൊപ്പിന്നെ അവസ്ഥ നിസ്സഹായം :)
link font വെള്ളയാണല്ലോ :)
ReplyDeleteഅടി നടക്കുന്നു എന്ന് പറഞ്ഞ ലിങ്ക് ഇവിടെ
http://www.youtube.com/comment_servlet?all_comments=1&v=15xxnLFGohY
...
@ബ്ലോഗ് ഓണര്‍ : ഈ വേര്‍ഡ് വെരിഫിക്കേഷന് അങ്ങട്ട് എടുത്ത് കളയരുതോ???
വെറുതേ ഒന്ന് സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണ്.
ReplyDeletehttp://samastham.wordpress.com/2007/12/01/madhu/
ഇവിടെ നമുക്കുള്ള ഉത്തരം ഉറപ്പിക്കാം എന്ന് കരുതുന്നു. നോക്കുമല്ലോ?
"അല്ലേല്‍ ഇവിടെ കോപി പേസ്റ്റ് ചെയ്യാം"
=ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്ത് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ ‘ഇരുളിന് മഹാനിദ്രയില്‍ നിന്ന്’ എന്ന കവിത ഞങ്ങള്‍ക്ക് ഹരമായിരുന്നു. മധുസൂദനന് നായരുടെ സ്വരത്തിലായിരുന്നു ഇത് റേഡിയോയിലൂടെ ഞങ്ങള്‍ കേട്ടിരുന്നത്. സൗഹൃദസായാഹ്നങ്ങളിലും യൂണിയന് ഓഫീസിലെ ഒഴിവുവേളകളിലും ആരെങ്കിലുമൊക്കെ ഈ കവിത ഉറക്കെ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയും ചെയ്യുന്നത് പതിവായിരുന്നു. ആദ്യകാലത്ത് മധുസൂദനന് നായര്‍ തന്നെയാണ് ഈ കവിതയുടെ രചനയും എന്നാണ് കരുതിയിരുന്നത്.
പിന്നീട് എങ്ങിനെയോ ആ ധാരണ തിരുത്തപ്പെട്ടു. ഒ എന്‍ വി എഴുതി മധുസൂദനന് നായര്‍ ആലപിച്ച കവിതയാണിതെന്ന് നാട്ടിക എസ് എന്‍ കോളേജില്‍ നടന്ന സാഹിത്യ ക്യാമ്പിലും പിന്നീട് ചിറ്റൂരിലെ തന്നെ ചിലരും എന്നോട് പറഞ്ഞത് വ്യാപകമായി ക്യാംപസില്‍ പ്രചരിപ്പിച്ചു. എന്റെ സൗഹൃദവൃന്ദങ്ങളും മറിച്ചൊന്നും കരുതിയില്ല. ഇതു തന്നെയാണ് ഇക്കഴിഞ്ഞ മാസംവരെ ഞാനും വിശ്വസിച്ചുകൊണ്ടിരുന്നത്.
ജീവിതം ക്യാംപസില്‍ നിന്ന് ഒരുപാട് ദൂരേക്ക് സഞ്ചരിച്ചെങ്കിലും പഴയ ചങ്ങാതിമാരുമായി ഒത്തുകൂടുമ്പോള്‍ ആരെങ്കിലും ഈ വരികള്‍ ചൊല്ലും. സുഖകരമായ ഒരു ഗൃഹാതുരത ഞങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്തു വരവെ രണ്ടുമാസം മുമ്പാണ് മലയാള മനോരമ ഓണ്‍ലൈനില്‍ ഇരുളിന് മഹാനിദ്രയെ കുറിച്ചുള്ള ഒരു പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടത്. ക്യാംപസ് ലൈനിലോ മറ്റോ ആണെന്നു തോന്നുന്നു. അതിലും എഴുതിയിരുന്നത് ‘ഇരുളിന് മഹാനിദ്രയില്‍ എന്നു തുടങ്ങുന്ന ഒയെന്‍വി കവിത’ എന്നായിരുന്നു. ഇതു വായിച്ച എന്റെ സഹപ്രവര്‍ത്തകയായ ആന്‍ അത് ഒ എന്‍ വി അല്ല എഴുതിയതെന്നും മനോരമക്ക് തെറ്റുപറ്റിയെന്നും കമന്റ് എഴുതിയിടുന്നത് ഞാന്‍ കണ്ടു.
ഇത് എന്നെ പ്രകോപിപ്പിച്ചു. എന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമായി ഇത് മധുസൂദനന് നായരാണ് എഴുതിയതെന്ന ആനിന്റെ പരാമര്‍ശത്തില്‍ ഞാന്‍ പ്രകോപിതനായി. ഇത് ഒയെന്‍വി തന്നെയാണ് എഴുതിയതെന്ന് ഞാന്‍ തര്‍ക്കിക്കുകയും തറപ്പിച്ച് പറയുകയും ചെയ്തു.
തര്‍ക്കം മൂര്‍ഛിച്ചതോടെ ഓഫീസ് രണ്ടു ചേരിയായി. തര്‍ക്കത്തില്‍ ഇടപെട്ട ബ്യൂറോ ചീഫ് ഇത് തന്റെ പഴയ സഹപ്രവര്ത്തകന് കൂടിയായ മധുസൂദനന് നായരാണ് എഴുതിയതെന്ന് ഉറപ്പിച്ചു പറഞ്ഞു. ഞാനും വിട്ടുകൊടുത്തില്ല. അങ്ങനെ പ്രശ്നങ്ങള്‍ ബെറ്റിലേക്ക് നീങ്ങി. നൂറ് രൂപ പന്തയം കെട്ടി. കൂടെ നിന്നവരെല്ലാം പ്രോത്സാഹിപ്പിച്ചു.
എങ്കില്‍ ഒയെന്‍വിയെ വിളിക്കാമെന്നായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാഗ്യത്തിന് അദ്ദേഹം സ്ഥലത്തില്ല. ഇതിനിടെ കൂടെയുണ്ടായിരുന്ന ടി അരുണ്‍കുമാര്‍ ലെനില്‍ രാജേന്ദ്രനെ വിളിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ട അരുണിന്റെ മുഖഭാവം ഇരുളുന്നുണ്ടായിരുന്നു. അതേസമയത്ത് ലാന്റ് ഫോണിലൂടെ ആന്‍ മധുസൂദനന് നായരെ വിളിച്ചു. ദീപികയില്‍ നിന്ന് ആണെന്ന് പറഞ്ഞപ്പോള്‍ ബ്യൂറോ ചീഫും പഴയ സഹപ്രവര്‍ത്തകനുമായ ഡി സുദര്‍ശനെ ചോദിച്ചു. ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണം തുടരുന്നതിനിടയില്‍ മധുസൂദനന് നായര്‍ ആ കവിത താന്‍ തന്നെയാണ് എഴുതിയതെന്ന് വെളിപ്പെടുത്തി. ഇതിന്റെ രചയിതാവ് ഓയെന്വിയാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടെ ഞാന്‍ കീഴടങ്ങി. ജേതാവിന്റെ സംതൃപ്തിയോടെ ബ്യൂറോ ചീഫ് പന്തയത്തുക വേണ്ടെന്ന് അറിയിച്ചു. തളര്‍ന്നിരിക്കുമ്പോഴും പത്ത് വര്‍ഷത്തിലേറെ കാലമായി മനസില്‍ ശരിയെന്ന് കരുതിയിരുന്ന ധാരണ തിരുത്തപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു ഞാന്‍.= ബ്ലോഗ് ഓണര്‍ പറഞ്ഞ് നിര്‍ത്തുന്നു.
ഈ രണ്ട് കമന്റിനിടയില്‍ വേറൊരു കമന്റ് ഇട്ടിരുന്നു, അത് കാണ്മാനില്ലല്ലോ? മൊത്തം മൂന്ന്, ഒന്ന് കാണ്മാനില്ല..
ReplyDeleteഇനി ഏതായാലും അതിന് പ്രസക്തിയില്ല.
നന്ദി സൂര്യകണം...
ReplyDeleteരണ്ടു കമന്റിനിടയിലെ കമന്റ് എവിടെ പോയി എന്ന് എനിയ്ക്ക് അറിഞ്ഞു കൂടാ ട്ടൊ..
വേര്‍ഡ് വെരിഫിക്കേഷന് മാറ്റികൊള്ളാം.
മനൂ.. അഭിപ്രായങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം...
നന്ദി രവി........!!!
ReplyDeleteഞാനറിഞ്ഞതും അങ്ങിനെ തന്നെയായിരുന്നു.....!!
ഇപ്പോ നേരിട്ട് ചോദിച്ച് ഉറപ്പുവരുത്തീയ ഒരു കാര്യമല്ലേ അത്..!
നന്ദി ഒരു തെറ്റിദ്ധാരണ തിരുത്തിയതിന്..........!!!
ഒന്നടങ്ങ് മഴേ...
ReplyDeleteഅത് മധുസൂദനന് നായര്‍ തന്നെയാ...
ദൈവത്തിന്റെ വികൃതികളിലെ മറ്റു പാട്ടുകള്‍ ഓ.എന്‍.വി ആണെന്ന് മാത്രം..
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
ReplyDeleteനേര്‍ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
ചിത്രത്തില്‍ ഇത്രയേ ഉള്ളെങ്കിലും കവിതയില്‍ കുറച്ചു വരികള്‍ കൂടിയുണ്ട്. വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
ReplyDeleteകരുതിവയ്ക്കാന്‍ എന്റെ ഓര്‍മയ്ക്ക് നീ തന്ന-
തൊരു ജന്മം ഒഴുകുന്ന പ്രാണ ഗണ്ഡം.
തരിവാക്ക് പരത്തുന്ന കണ്ടത്തില്‍ നീ തന്ന-
തൊരു ലോകമാകെ പടര്‍ന്ന ഗാനം.
വിരിയും പ്രഭാതങ്ങള്‍ അണയും പ്രദോഷങ്ങ-
ലതിലൂടെയിഴയെ തുടുത്തു പോയി.
തളരുന്ന മധ്യാഹ്ന, മെരിയുന്ന പാതിരാ-
വതിലൂടെയെന്നും കുളിര്‍ത്തു പോയി.
ജയലക്ഷ്മി..നന്ദി ട്ടൊ, അറിയാം.
ReplyDeleteഞങ്ങൾ കേൾക്കുന്നു...:)
ReplyDeleteനിന്നിലടിയുന്നതേ നിത്യസത്യം
ReplyDeleteസത്യം
ReplyDeleteരചന ഓ.എന്‍.വി. കുറുപ്പാണ്.
ReplyDelete