Monday, January 23, 2012

"കിനാക്കൂട്" (കവിത )

മലയോരത്ത് വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
മലയോരത്ത് വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടാം എങ്കിലും
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടാം എങ്കിലും
മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
ദുഖത്തെ പെയ്തുതീരാതെ
മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
ദുഖത്തെ പെയ്തുതീരാതെ
ജനലഴിയില്‍ എത്തിപ്പടരും
വള്ളിയില്‍ കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും
ജനലഴിയില്‍ എത്തിപ്പടരും
വള്ളിയില്‍ കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും
ഈ നഗര ജീവിതം വര്‍ണ്ണങ്ങള്‍ പൊലിയ്ക്കുമ്പോഴും
ഈ നഗര ജീവിതം വര്‍ണ്ണങ്ങള്‍ പൊലിയ്ക്കുമ്പോഴും
ഇന്നു നിന്‍ കരം ഗ്രഹിച്ച്
പതുക്കെ പറഞ്ഞു ഞാന്‍
മടങ്ങി പോകാം നമുക്ക്
ഇന്നു നിന്‍ കരം ഗ്രഹിച്ച്
പതുക്കെ പറഞ്ഞു ഞാന്‍
മടങ്ങി പോകാം നമുക്ക്
വീട്ടിലേയ്ക്ക്...
മടങ്ങി പോകാം നമുക്ക്
വീട്ടിലേയ്ക്ക്...
മുങ്ങിത്താണാ വരമ്പിലൂടെ
ഏറെ നേരം ഏറെ ദൂരെ നടക്കാം പിന്നെയും
ഏറെ നേരം ഏറെ ദൂരെ നടക്കാം പിന്നെയും..!

കവിത: കിനാക്കൂട്
രചന: വര്‍ഷിണി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍
CLICK HERE TO DOWNLOAD

Video...fr കിനാക്കൂട്...!



26 comments:

  1. കുഞ്ഞില് ഞാന് പാടുമായിരുന്നു,
    ഈണത്തില് മധുരമായി തന്നെ എന്ന് ഞാന് അവകാശപ്പെടും..
    എന്റെ ചുറ്റിനുമുള്ളവരെ കുറിച്ച് ഞാന് ബോധ്യവതിയല്ലായിരുന്നു..
    എന്റെ സ്വര മാധുര്യം നുകര്ന്നവര് എനിയ്ക്ക് രണ്ടു മൂന്ന് സമ്മാനങ്ങള് നല്കിയിട്ടുണ്ടെന്ന് എന്നതിനുള്ള തെളിവുകള് എന്റെ വീട്ടിലെ മച്ചിനകത്തെ പെട്ടിയ്ക്കുള്ളില് ഒരു നിധിയായ് ഞാന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്..!
    കുട്ടിക്കാലം വഴിമാറി..
    യൌവ്വനം, കൌമാരം എന്നിലെ ഗായികയെ ബോധ്യവതിയാക്കി..
    അങ്ങനെ എന്റെ സ്വര മാധുര്യം എനിയ്ക്കു മാത്രം കേള്ക്കുമാറായി..
    അന്ധകാരങ്ങളില് ഞാന് പാടി തകര്ത്തു..!

    സംഗീതം ഒരു തരം ഹരമാണ് ലഹരിയാണ് എന്ന് ഞാന് അറിഞ്ഞു…
    സ്വര മാധുര്യം നിത്യ വസന്തമെന്നും..
    അങ്ങനെ എന്നിലെ “അസൂയ ‘എന്ന വികാരം നുര പൊന്തിയത് ഒരേയൊരു കൂട്ടരോട്..
    വേറെ ഏത് കലാ രൂപവും എന്നെ കൊണ്ടാകും എന്ന ഗര്വ്വോടെ ഏറ്റെടുക്കാറുണ്ട് ഞാന്..
    അതിനായി പരിശ്രമിയ്ക്കാറുമുണ്ട് , കഠിനദ്ധ്വാന ഫലം ലഭിയ്ക്കാറുമുണ്ട്..
    എന്നാല് തപസ്സിരുന്നാല് പോലും ലഭ്യമല്ലാത്തൊരു കഴിവാണല്ലൊ ഈശ്വരാ എന്നില് ഇല്ലാത്തതെന്ന് ഞാന് പലപ്പോഴും നിരാശപ്പെട്ടതായും ഓര്ക്കുന്നു..ഗാനാലാപനം..!

    ഇന്ന് ഞാന് നിശ്ശബ്ദ്ധയായി പോവുകയാണ്..
    എന്റെ വരികള് .. കഴിവുള്ള ,ഈശ്വര കൃപ ഒരുപാട് സിദ്ധിച്ച ഒരു കലാകാരന്റെ സ്വര മാധുര്യം തൊട്ടറിഞ്ഞ് അനുഭവിച്ചറിയുമ്പോള്…
    ഒരു തരം നിസ്സംഗത..
    വാക്കുകളാല് പുറപ്പെടുവിയ്ക്കാനാവാത്ത ഒരു തരം അവസ്ത്ഥ..
    എന്റെ കിനാക്കൂട്…എന്റെ അഴകിന്റെ കൂട്…
    കളിച്ചും ചിരിച്ചും, ഇണങ്ങിയും പിണങ്ങിയും, സ്വപ്നങ്ങളും മോഹങ്ങളും, പങ്കു വെച്ചും..പടുത്തുയര്ത്തിയ എന്റെ സ്നേഹ കൂടാരം..
    എന്റെ സ്വപ്നം യാഥര്ത്ഥ്യമായില്ലേ….!
    വാക്കുകളാല് പ്രകടിപ്പിയ്ക്കാനാവാത്ത നന്ദി..സ്നേഹം…അനില്..സമീരന്…ബാബു മണ്ടൂര്…!

    ReplyDelete
  2. നല്ല പാട്ടിനെന്‍റെ.....ഭാവുകങ്ങള്‍..

    ReplyDelete
  3. മനസ്സു നിറഞ്ഞു..ഭാവുകങ്ങൾ..എഴുത്തുകാരിയ്ക്കും ഈണ,ശബ്ദവിസ്മയങ്ങൾ സമ്മാനിച്ച സുഹൃത്തിനും..

    ReplyDelete
  4. ആഹാ .. മധുരമീ കാവ്യം .. വിനോദിനീ ..
    ഓര്‍മകളില്‍ നനുത്ത പ്രതലത്തില്‍
    രാവിന്റെ പിന്നിലെവിടെയോ
    തകര്‍ക്കുന്ന മഴയില്‍ , മിഴികളയച്ച്
    മനസ്സയച്ച് .. ഒരു യാത്ര ...
    നാടിന്റേ മൊഴികളും കുളിര്‍മയും
    മഴയും വിട്ട് , നഗരമദ്യത്തില്‍
    വേവും മനസ്സില്‍ നിന്നും
    മഴയുടെ കരം ഗ്രഹിച്ച്
    ഗൃഹാതുരത്വത്തിന്റെ തോണിയില്‍
    പാടവരമ്പിലൂടെ നനുത്ത ജാലകത്തിലൂടെ
    അന്നിന്റെ ഓര്‍മയുടെ മനസ്സിലേക്ക്..കുടിയേറീ പാര്‍ക്കാന്‍ ..
    ഇഷ്ടായീ ഒരുപാട് ..

    ReplyDelete
  5. എന്തായാലും വിനുവേച്ചി പാടാതിരുന്നത് നന്നായി... ഹ ഹ ഹ..
    സംഭവം കലക്കീട്ടാ....
    പുത്തഞ്ചേരിയും മുല്ലനേഴിയുമൊക്കെ അരങ്ങൊഴിഞ്ഞല്ലോ... അപ്പൊ lyrist ആയി ഒരു കൈ നോക്കാലോ വിനുവേച്ചിയേ...
    വരികളില്‍ താളമുണ്ട്...

    ReplyDelete
  6. "ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
    ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും
    ജനലഴിയില്‍ എത്തിപ്പടരും
    വള്ളിയില്‍ കണ്ണയച്ച് ...."

    ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്ന മനസ്സിന്റെ ഈണവും താളവും ....
    ഒരു ശോക ഗീതം തംബുരു മീട്ടുന്നുവോ ?
    ആശംസകള്‍ ....

    ReplyDelete
  7. അഭിനന്ദനങ്ങള്‍ !

    ReplyDelete
  8. വേറൊരു ബ്ലോഗിലൂടെ ഞാനിത് വായിച്ചു. പാടിയത് കേട്ടിരുന്നു. `അതിലൊരു വിവരണവും ഉണ്ടായിരുന്നു. എല്ലാം മനോഹരമായി. വാര്‍ഷിണിക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  9. അഭിനന്ദനങ്ങള്‍ വര്‍ഷൂ...

    ReplyDelete
  10. വര്‍ഷിണിയുടെ കിനാക്കൂട് ആദ്യമായ് പോസ്റ്റ് ചെയ്യാന്‍ പുലര്‍ക്കാലം ഒരു വേദിയായതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. കിനാക്കൂടിനെ കുറിച്ച് ഞാന്‍ അധികം വാചാലമാകേണ്ടതില്ലല്ലോ; കിനാക്കൂട് എന്റെയും സ്വപ്നക്കൂടാണ്..

    നന്ദി!

    ReplyDelete
  11. രചനയും ആലാപനവും നന്നായി വര്‍ഷിണി .....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  12. മലയോരത്ത് വയലിനക്കരെ
    ഇറയത്തൊരു തൂക്കു വിളക്ക്..
    കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
    മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
    കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം...

    എന്‍റെ ബാല്യത്തിലൂടെയാണൊ വര്‍ഷിണി ഈ കവിത എഴുതിയത് എന്ന് അതിശയിച്ചിട്ടുണ്ട് പണ്ട് ഈ കവിത വായിച്ചപ്പോള്‍...
    ഏതൊരു നാട്ടിമ്പുറത്തുകാരന്റ്റേം അനുഭവങ്ങളിലൂടെ തന്നെയാണ് വര്‍ഷിണി യാത്ര ചെയ്തതെന്ന് സമ്മതിക്കാന്‍ എന്‍റെ മനസ്സ് സമ്മതിക്കാത്തതു പോലെ..
    മഴക്കാലത്ത് നീന്തിനടന്ന തോടുകളും , പാടങ്ങളും ഒക്കെ എന്‍റെ ഓര്‍മ്മകളില്‍ പുനര്‍ജ്ജനിക്കുന്നു..
    കഴുത്തോളം വെള്ളമുള്ള തോടും ,
    മുട്ടോളം ചെളിയുള്ള പാടവും ഒക്കെ നീന്തിക്കടന്ന് കല്പടവുകളും, കല്ല് പാകിയ മുറ്റവും ഒക്കെയുള്ള ഒരു വീട് !!!!.. ഒരു സുന്ദരി കിനാക്കൂട്...!!!!
    ആരേയും മോഹിപ്പിക്കുന്ന ഒരു കിനാക്കൂട് തന്നെയാണ് വര്‍ഷിണി ഒരുക്കിയത് എന്ന് പറയാതെ വയ്യ...

    കിനാക്കൂട് മെനഞ്ഞ വര്‍ഷിണിക്കും,
    ആലപിച്ച ബാബു മണ്ടൂരിനും,
    ഇവിടെ ഇങ്ങിനെ കിനാക്കൂട് കേള്‍ക്കാന്‍ പരിശ്രമിച്ച കൊച്ചുമുതലാളിക്കും അഭിനന്ദനങ്ങള്‍..!!
    ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ വര്‍ഷീണിക്കും , ബാബു മണ്ടൂരിനും എന്‍റെ പ്രാര്‍ത്ഥനകളും..!!

    ReplyDelete
  13. എന്നും മനോഹരങ്ങള്‍ ആണ് ആതൂലികയില്‍ നിന്ന് അടര്‍ന്നു വിഴുന്ന മണി മുത്തുകള്‍
    ജന്മ നാടിനോട് അല്ലെങ്കില്‍ ഗ്രാമീണ നിഷ്കളങ്കതയെ പിരിഞ്ഞ ഹൃദയത്തിന്‍ തേങ്ങലുകള്‍ ആണീ വരികള്‍

    ReplyDelete
  14. സ്നേഹം പ്രിയരേ...
    ഈ ഹൃയത്തില്‍ തൊട്ട അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും, സ്നേഹങ്ങളും മനം തൊട്ട് മാനിയ്ക്കുന്നു, നന്ദി.. പ്രിയരേ...!

    ReplyDelete
  15. സ്നേഹം പ്രിയരേ...
    ഈ ഹൃദയത്തില്‍ തൊട്ട അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും, സ്നേഹങ്ങളും മനം തൊട്ട് മാനിയ്ക്കുന്നു, നന്ദി.. പ്രിയരേ...!

    ReplyDelete
  16. അങ്ങനെ വിനുവിന്റെ ഒരു സ്വപ്നം കൂടി പൂവണിഞ്ഞു ല്ലേ ...നന്നായി ട്ടോ ...
    മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
    ദുഃഖം പെയ്തുതീരാതെ
    മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
    ദുഃഖം പെയ്തുതീരാതെ
    ഏറെ നേരം ഏറെ ദൂരം നടക്കാം പിന്നെയും അങ്ങനാണ് ട്ടോ പാട്ടില്‍..

    ReplyDelete
    Replies
    1. ഉം...ആലാപനത്തിന് ഇച്ചിരി മാറ്റം വരുത്തിയതാ കൊച്ചൂസ്സേ..സന്തോഷം ട്ടൊ.

      Delete
  17. ohhh.... enikku asooya thonnunnathu Varshiniyodaanu....

    eenavum,sabdavum pakaraan nalla suhruthukkale labhichallo...ennorthu!!!!

    ReplyDelete
    Replies
    1. സത്യമാണ്‍....ന്റ്റെ സ്നേഹ സമ്പാദ്യം ന്റ്റെ സുഹൃത്തുക്കള്‍ മാത്രമാണ്‍...
      നന്ദി ട്ടൊ...!

      Delete
  18. ഭാവസാന്ദ്രമായ ഈ കവിത വായിച്ചും , ഭാവം ചോര്‍ന്നുപോവാതുള്ള ആലാപനമാധുര്യവും ആസ്വദിച്ച് ഒന്നും പറയാതെ പോവാനാവില്ല.....
    ടീച്ചറെ മധുരം മധുരതരം ഈ കവിത.അഭിനന്ദനങ്ങള്‍.
    ബാബു മണ്ടൂര്‍ നെ അഭിനന്ദനങ്ങള്‍ അറിയിക്കുക...

    ReplyDelete
  19. നന്ദി മാഷേ....തീർച്ചയായും...!

    ReplyDelete
  20. oru paadishtayaa kavitha

    ReplyDelete
  21. ഒരു പാട് ഇഷ്ടമായി ,വിനോദിനി ..

    ReplyDelete
  22. ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കണ്ട് തുടങിയ യാത്ര. ഇവിടെയാണവസാനിച്ചത്. ഭൂതകാലത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാതെ, കളഞ്ഞുപോയ എന്തോ ഒന്ന് എല്ലാ എഴുത്തിലും ഉണ്ട്. കാണാന്‍ മനോഹരമായ കാഴ്ചകള്‍ ഇനിയുമുണ്ട് ഈ യാത്രയില്‍ അതുകൊണ്ട് അടച്ച കണ്ണ് തുറന്ന് ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നടക്കൂ. . .

    കിനാക്കൂട് ഇഷ്ടപ്പേട്ടു വളരെയേറെ. അവതരണം മനോഹരമായിരിക്കുന്നു.

    താഴെ ഉള്ള ആ കൃഷ്ണന്‍റേയും രാധയുടേയും ചിത്രം ഞാന്‍ മോഷ്ടിച്ചിരിക്കുന്നു. ക്ഷമിക്കണം, കൊതികൊണ്ടാ . . . :)

    ReplyDelete
  23. നന്നായിട്ടുണ്ട്.... രചനയും ആലാപനവും.... സ്നേഹാശംസകള്‍ ............

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..