ഇനിയും വരാത്തൊരെന്‍ ദേവതയ്ക്കായ്
ഇവിടെ ഞാൻ കാതോർത്തു നിൽക്കയല്ലോ
ഇതിലേ വരാത്തൊരെൻ പെൺകൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാൻ നോൽക്കയല്ലോ
അനുദിനം നോയ്മ്പു ഞാൻ നോൽക്കയല്ലോ
പുഷ്പോദയങ്ങൾക്ക് ഭംഗിയില്ല
പൂങ്കുയിൽ പാട്ടുകൾക്കീണമില്ല
ഞാനുപാസിക്കും തിടമ്പിനല്ലാതെയീ
ഭൂമിയിലൊന്നിനും ചന്തമില്ല
ഭൂമിയിലൊന്നിനും ചന്തമില്ല
നീ വെളിച്ചത്തെ കൊതിയ്ക്കുമെങ്കിൽ
സൂര്യനായ് നിൻ മുന്നിൽ ഞാൻ ഉദിക്കാം
അന്ധകാരത്തെ നീ ആഗ്രഹിച്ചാൽ
വെൺ ചന്ദ്ര ലേഖയെ പൂഴ്ത്തി വെയ്ക്കാം
വെൺ ചന്ദ്ര ലേഖയെ പൂഴ്ത്തി വെയ്ക്കാം..
Film/Album: ഈ മഴ തേന്മഴ
Musician: ജോണ്‍സണ്‍
Lyricist(s): മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer(s): ജി വേണുഗോപാല്‍
CLICK HERE TO DOWNLOAD
ഹൈപ്പര്‍ലിങ്ക് ഇന്‍ കറക്ടാണെന്ന് തോന്നുന്നു.. ലിങ്ക് ഓപ്പന്‍ ചെയ്യാന്‍ പറ്റുന്നില്ല!
ReplyDelete"നീ വെളിച്ചത്തെ കൊതിയ്ക്കുമെങ്കിൽ
ReplyDeleteസൂര്യനായ് നിൻ മുന്നിൽ ഞാൻ ഉദിക്കാം"....
Ever green lines...
1000 likes.
ഇതെന്താ വര്‍ഷിണി പാട്ടില്ലേ ..?
ReplyDeleteക്ലിക് ചെയ്യുമ്പൊള്‍ വേറെ പോകുന്നല്ലൊ
ഡൗണ്‍ലോഡ് ഓപ്ഷന്‍ വരുന്നു ..
sign up option കാണുന്നിടത്ത് ഒന്ന് എന്റർ ചെയ്താൽ മതി ട്ടൊ...!
ReplyDelete