പോക്കുവെയിൽ വീഴുമ്പോൾ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെ തേന്മൊഴി
ചാറ്റമഴ തീർന്നാലും തോരാനീർ മണി
ഇനിയാരും...കാണാതെ...പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴി)
അരയാലിലാരോ മറഞ്ഞിരുന്നു
പൊൻവേണുവൂതുന്ന പുലർവേളയിൽ
നിറമാല ചാർത്തുന്ന കാവിലേതോ
നറുച്ചന്ദനത്തിന്റെ ഗന്ധമായ് നീ
അകലേ...ഒഴുകീ...ഓളങ്ങൾ നിൻ നേർക്കു മൂകം
ആലോലം...ആലോലാം
ഒരു രാവിൽ മായാതെ...ഒരു നാളും തോരാതെ
ഒരു ഞാറ്റുവേലതൻ കുടവുമായ്
കൂടെ നീ പോരുമോ...(നാട്ടുവഴി)
വരിനെല്ലു തേടും വയൽക്കിളികൾ
ചിറകാർന്നു പാറിപ്പറന്നു പോകെ
ചെറുകൂട്ടിലാരോ കിനാവുകാണും
വഴിനീളെ പൂക്കൾ നിരന്നു നിൽക്കും
ഒരുനാൾ...അണിയാൻ...
ഈറൻമുടിച്ചാർത്തിലാകെ
പടരാനായ്...വിതറാനായ്..
ഇനിയാരും കാണാതെ പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴി)
ഇപ്രാവശ്യം വെക്കേഷന് നാട്ടില്‍ പോയപ്പോഴാണ് ഞാനീ സിനിമ കാണുന്നത്. തകര്‍ന്നടിഞ്ഞ സോവിയേറ്റ് യൂണിയനെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലായിരിയ്ക്കുന്നു സിനിമാകോട്ടകള്‍.. ഒരു നിമിഷം ഓര്‍മ്മകള്‍ ഒരുപാട് പിന്നിലോട്ട് സഞ്ചരിച്ചു.. ഫസ്റ്റ് ഷോ കാണുവാനൊക്കെ ഒരു മണികൂര് മുന്നെ വന്നിരുന്ന കാലം.. സിനിമയ്ക്ക് പത്തുപേരില്ലെങ്കില് സിനിമ തുടങ്ങില്ലെന്ന് അവിടുത്തെ മേനേജര്‍.. അവസാനം ഒമ്പതുപേരെ വെച്ച് സിനിമ തുടങ്ങി..
ReplyDeleteമലയാളികളായ ഓരോരുത്തരും കണ്ടിരിയ്ക്കേണ്ട സിനിമ.. ഈ പാട്ട് മുന്നെയെങ്ങോ കേട്ട് ശ്രദ്ധയില്‍പ്പെടാതെ പോയ പാട്ടാണ്.. സിനിമയില്‍ ഈ പാട്ടിന്റെ സീനുകളൊക്കെ കണ്ടപ്പോള്‍ ഒത്തിരി ഇഷ്ടമായി.. ഇപ്പോള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.. വളരെ നന്നായി വര്‍ഷിണി. ഈ പാട്ട് പരിചയപ്പെടുത്തിയതിന് ഹൃദയം നിറഞ്ഞ ആശംസകള്‍..!!!
സ്നേഹത്തോടെ..
അനില്‍.
വര്‍ഷിണിയുടെ കവിതയാണെന്നു ആദ്യം കരുതി.
ReplyDeleteനേരത്തെ കേട്ടിട്ടുണ്ടെങ്കിലും ഒന്നുകൂടി കേട്ടു.
എനിക്കിഷ്ട്ടപ്പെട്ട പാട്ടാണിത്.
nalla paattu.........
ReplyDelete