Friday, July 15, 2011
പൊന്‍ വീണേ...
പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ
ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ
ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ
വെണ്മതികല ചൂടും വിണ്ണിന് ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന് അതിരുകള്‍ തേടി
പറന്നേറുന്നൂ മനം മറന്നാടുന്നൂ
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃത സരസ്സിന് കരയില്‍
പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ
ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ
ചെന്തളിരുകളോലും കന്യാവാടികയില്
മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ നവവാസന്തം പോലെ
ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ
ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
Subscribe to:
Post Comments (Atom)
എത്ര കേട്ടാലും മതിവരാത്ത പാട്ട്..
ReplyDeleteഎന്നും കേള്‍ക്കുന്ന പാട്ട്..
എവര്‍ഗ്രീന്‍ ഹിറ്റ്..
ട്രിപ്പിള്‍ ഡ്രം, ഗിറ്റാര്‍, വയലിന്.. സൂപ്പര്‍ബ്..
നന്നായിരിയ്ക്കുന്നു ഈ പോസ്റ്റ്
സ്നേഹത്തോടെ അനില്‍
ഇതും എന്റെ ഫേവറിറ്റ്......
ReplyDeleteഎത്ര കേട്ടാലും മതിവരാത്ത പാട്ട്..
ReplyDelete