പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍ തന് ഏതോ തേരില്‍
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ
പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാല്‍ മലര്‍വനി തീര്‍ക്കും വിരഹനിലാവായ്
മരുവും തീര്‍ക്കും പ്രേമം
ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാന്‍ തിരിയില്‍ വീഴാന്‍
ഇടയുവതെന്തിനോ
നിഴലുകള്‍ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മള്..
സാള്‍ട്ട് എന്‍ പെപ്പര്‍ സിനിമ കാണുന്നതിനുമുന്നെ എനിയ്ക്കതിലെ കാണാമുള്ളാള് ഉള്‍നീരും എന്നപാട്ടായിരുന്നു ഇഷ്ടം.. ആ ഗാനരംഗം അത്രയ്ക്കും മികച്ചതാണ്.. സിനിമ കണ്ടതിനുശേഷം എന്റെ മനസ്സിലെപ്പോഴും തികട്ടി വരുന്നത് പ്രേമിയ്ക്കുമ്പോള്‍ നീയും ഞാനും എന്ന ഈ പാട്ടാണ്.. ഈ പാട്ട് ആ സിനിമയുമായി അത്രയ്ക്ക് സിങ്ക് ചെയ്തിരിയ്ക്കുന്നു.. വിശിഷ്ടമായ ഒരു കേയ്ക്കു നിര്‍മ്മാണം.. ലോകമഹായുദ്ധത്തിനുപോയ തന്റെ ഭര്‍ത്താവിനെ കാത്തിരിയ്ക്കുന്ന ഫ്രഞ്ചുകാരിയായ യുവതി ഓരോ ദിവസവും തന്റെ പ്രിയനുവേണ്ടി വിശിഷ്ടമായ കേയ്ക്കുകള്‍ ഉണ്ടാക്കിവെയ്ക്കുന്നു.. ഓരോ ദിവസവും നിരാശ്ശയായിരുന്നു ഫലം.. അവസാനം യുദ്ധം കഴിഞ്ഞ് തന്റെ പ്രിയതമന് മടങ്ങിവരുന്നു.. തനിയ്ക്ക് വേണ്ടി തന്റെ പ്രിയതമന് കരുതിവെച്ച് ചോക്ലെയിറ്റ് അതിലേയ്ക്കൊരുക്കിയൊഴിച്ച് അവര്‍ ആ കേയ്ക്കു സ്നേഹപൂര്‍വ്വം കഴിയ്ക്കുന്നു.. പക്ഷെ ഈ സിനിമയില്‍ ആ കേയ്ക്കുണ്ടാക്കുന്നതില് രണ്ട് ഹൃദയങ്ങള്‍ പരസ്പരം അറിയാതെ അടുക്കുകയായിരുന്നു...
ReplyDelete"നിന്റെ ഏകാന്തമാം
ReplyDeleteഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും ...,
ഒരിക്കല്‍ നീ
എന്റെ കാല്പാടുകള് കാണും.
അന്നുമെന്നാത്മാവ്
നിന്നോട് മന്ത്രിക്കും...
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു....."
വെറുതെ ഈ വരികള്‍ ഓര്മപെടുത്തി ഈ ഗാനം.