Saturday, August 20, 2011

ഒരു നേരമെങ്കിലും..


ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നില്‍ മിന്നിമായും..
തിരുമുടി കണ്മുന്നില്‍ മിന്നിമായും..

അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..

ചിത്രം/ആൽബം: തുളസീ തീർത്ഥം
ഗാനരചയിതാവു്: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
സംഗീതം: ടി എസ് രാധാകൃഷ്ണൻ
ആലാപനം: കെ ജെ യേശുദാസ്

15 comments:

  1. ഗുരുവായൂരപ്പന്‍ ആള് കൊഴപ്പോല്ല്യ.
    പക്ഷെ അങ്ങോരവ്ടേണ്ടോ എന്നൊരു സംശ്യം ഇല്ലാണ്ടില്ലാ..
    ഇത്രയൊക്കെ പാട്ട് പാടീട്ടും യേശുദാസ് ആ പഴയ പാട്ട് ഇപ്പോഴും പാടുന്നുണ്ടോ?
    ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും.. :-o

    ReplyDelete
  2. "ദൈവദോഷം പറയ്യ്വാ..???
    -ന്താ -ത് -ന്‍റെ...നിശാസുരഭി!!!
    നല്ല ചുട്ട അടിടെ കുറവുണ്ട്.ങാ...."

    ReplyDelete
  3. വെള്ളരിപ്രാവേ..
    ഞാനോടീട്ടാ.. എനീപ്പ എങ്നാ അടിക്കാ? ങെ...?? :))

    ReplyDelete
  4. "ശ്രീകൃഷ്ണ ജയന്തി ആശംസകള്‍."

    (അഷ്ട്ടമി രോഹിണി നാളിലെന്‍ മനസൊരു....)

    ReplyDelete
  5. തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ
    ഗുരുവായൂരപ്പാ, നിന്നെ തൊഴുതിട്ടും തൊഴുതിട്ടും
    കൊതി തീരുന്നില്ലല്ലോ ഗുരുവായൂരപ്പാ
    തിരുമുമ്പില്‍ കൈകൂപ്പും ശിലയായ് ഞാന്‍ മാറിയാല്‍
    അതിലേറെ നിര്‍വൃതിയുണ്ടോ...

    കളഭത്തില്‍ മുങ്ങും
    നിന്‍ തിരുമെയ് വിളങ്ങുമ്പോള്‍
    കൈവല്യപ്രഭയല്ലോ കാണ്മൂ...
    കമലവിലോചനാ, നിന്‍ മന്ദഹാസത്തില്‍
    കാരുണ്യപ്പാലാഴി കാണ്മൂ...

    ഉരുകുന്നു ധൂമമായ് ഉയരുന്നു
    കര്‍പ്പൂരക്കതിരായ് ഞാനെന്ന ഭാവം
    തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
    അവിടുത്തെ ചുറ്റമ്പലത്തില്‍..
    ===
    എന്റെം വക ഒരു ഗാനം കോപ്പി ഇവിടെ ;)

    ReplyDelete
  6. http://www.4shared.com/audio/bILFsnVj/thozhuthittum_thozhuthittum.html

    ReplyDelete
  7. http://youtu.be/2OTM3yXVvk8

    "ജന്മാഷ്ടമി ദിന" ആശംസ...

    ReplyDelete
  8. കണ്ണനു ജന്മദിനാശംസകളോടെ
    മറ്റൊരു ഗാനത്തിന്റെ വരികളിതാ :-
    ആൽബം - കൃഷ്ണരാഗം

    അഷ്ടമി രോഹിണി നാളിൽ ഞാൻ
    അമ്പലപ്പുഴ ക്ഷേത്ര നടയിൽ നിൽക്കെ
    കണ്ണന്റെ കമനീയ വേഷത്തിലുണ്ണികൾ
    മണ്ടിക്കളിക്കുന്നു ആൽത്തറയിൽ

    കണ്ണുകെട്ടിക്കളിച്ചോടി നടക്കുന്നോ-
    രുണ്ണിയെൻ കൗതുകമായി
    കണ്ണിമയ്ക്കാതെ ഞാൻ നോക്കിനിന്നു
    ഉണ്ണിക്കണ്ണന്റെ വികൃതികൾ ഓർത്തുപോയി

    ആരതി തീർന്നപ്പോളാലിൻ ചിവട്ടിലാ
    ഉണ്ണികൾ കലപില കൂട്ടിടുമ്പോൾ
    കണ്ടില്ല കണ്ണിനു കൗതുകം നല്കിയോ-
    രുണ്ണിയെ കണ്ണനെ കാർവർണ്ണനെ

    ReplyDelete
  9. കൊച്ചുമുതലാളിയ്ക്ക് ഈ പാട്ടുമായി അഭേദ്യമായ ബന്ധമുണ്ട്.. ഒരുപാട് കാലം ഇതെന്റെ അലാറമായിരുന്നു എന്റെ മൊബയിലില്‍. ഈ കണ്ണന്‍ കൊച്ചുമുതലാളിയുടെ വീട്ടില്‍ നിന്ന് കളവ് പോയതാണോ വര്‍ഷൂ?

    ReplyDelete
  10. എന്താത്...കണ്ണന്‍റെ പിറന്നാളിനെ ഒരു സമ്മാനം തന്നപ്പൊ എല്ലാരും കൂടിയങ്ങ് ആര്‍മ്മാദിച്ച് ആഘോഷിച്ചൂല്ലേ..?

    അഹങ്കാരം പറഞ്ഞാല്‍ മുതലാളി ആണെന്നൊന്നും നോക്കില്ലാ ട്ടൊ..നമ്മടെ വീടെന്ന് പറഞ്ഞ് പഠിയ്ക്കൂ ട്ടൊ....ഹ്മ്മ്

    ReplyDelete
  11. ശരി ശരിയ്ക്കും മുതലാളി..

    ReplyDelete
  12. chithrayude version anu enne kooduthal akarshichathu...nice song...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..