സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…
നിര്‍മ്മുക്തം നിത്യമുക്തം നികമശതസഹസ്രേണ നിര്‍ഭാസ്യമാനം…
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം…
ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…
ആ തിരുമാറിലെ വനമാലപ്പൂക്കളില്‍
ആദ്യവസന്തം ഞാന്‍…
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാന്‍
നിന്റെ ഗീതവും വേദവും ഈ ഞാന്‍ …
കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാന്‍
ഉറക്കെച്ചിരിയ്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാന്‍ നിര്‍ത്തീ നീ….
ചെറുപ്പത്തില്‍ അതിരാവിലെ ഏത് വീട്ടില്‍ ചെന്ന് നോക്കിയാലും ഈ ഭക്തിഗാനമായിരിയ്ക്കും കേള്‍ക്കുക.. ചന്ദനചര്‍ച്ചിത നീലകളേഭരവും പിന്നെ ഇതുപോലെ തന്നെ ഒരു നേരമെങ്കിലും കാണാതെ വയ്യെന്..
ReplyDeleteജയവിജയ ടീമിന്റെ അതിമനോഹരമായ ഒരു ഭക്തിഗാനം..
ഇത് കേവലം ഒരു പാട്ടല്ല...
ReplyDeleteഇത് സംവേദനം ചെയ്യുന്നത് ഒരു സംസ്കാരം ആണ്.
നന്ദി വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നില്ല.
ചന്ദനചര്‍ച്ചിത നീലകളേബരം
ReplyDeleteഎന്റെ മനോഹരമേഘം
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…
:)
സന്തോഷം ട്ടൊ...
ReplyDeleteശ്രീക്കുട്ടനു വേണ്ടി പ്രത്യേകം കൊണ്ടു വന്നതായിരുന്നൂ, എവിടെ പോയി കക്ഷി..?
ഞാനിതാ എത്തിയതേയുള്ളു..വളരെ സന്തോഷമുണ്ട്..എത്ര ഭക്തിസാന്ദ്രമായ ഗാനമാണിത്..ഞാന്‍ എന്നും രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പാട്ടാണിത്..ഇനിയും ഇടയ്ക്കിടയ്ക്ക് ഇതേപോലുള്ള ഭക്തിഗാനങ്ങള്‍ കൂടി അവതരിപ്പിക്കൂ....
ReplyDeleteതീര്‍ച്ചയായും ട്ടൊ..
ReplyDelete