Saturday, September 24, 2011

വാകപ്പൂമരം ചൂടും ..


വാകപ്പൂമരം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കന്‍ തെന്നല്‍ - പണ്ടൊരു
വടക്കന്‍ തെന്നല്‍

വാതിലില്‍ വന്നെത്തിനോക്കിയ
വസന്ത പഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു
തെന്നല്‍ തരിച്ചു നിന്നു
വിരല്‍ ഞൊടിച്ചു വിളിച്ച നേരം
വിരല്‍ കടിച്ചവള്‍ അരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു

തരള ഹൃദയ വികാര ലോലന്‍
തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു
തണു‍വണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു
തമ്മില്‍ പുണര്‍ന്നു വീണു
പുലരി വന്നു വിളിച്ച നേരം
അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി
തെന്നല്‍ പറന്നുപോയി

Film/Album: അനുഭവം
Musician: എ ടി ഉമ്മര്‍
Lyricist(s): ബിച്ചു തിരുമല
Singer(s): കെ ജെ യേശുദാസ്
Raga(s): ശുദ്ധധന്യാസി

8 comments:

  1. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട,മൂളിപ്പാട്ടായി ചുണ്ടത്തെപ്പോഴും വരുന്ന സുന്ദരഗാനങ്ങളിലൊന്നു.നന്ദി വര്‍ഷിണി...

    ചന്ദനചര്‍ച്ചിത നീലകളേബരം എന്ന ഗാനത്തിന്റെ വരികള്‍ പോസ്റ്റാമോ..ആദ്യത്തെ ആ കീര്‍ത്തനമുള്‍പ്പെടെ...

    ReplyDelete
  2. വെള്ളരി പ്രാവ് ..കൊച്ചുമുതലാളി....എന്‍റേം.

    ശ്രീക്കുട്ടന്‍...തരാം ട്ടൊ.

    ReplyDelete
  3. ഇഷ്ടഗാനങ്ങളിലൊന്ന്.. നന്ദി വര്‍ഷൂ..

    ReplyDelete
  4. പ്രിയ ഗാനം തന്നെ.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..