Friday, September 30, 2011

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ..

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ..
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ

കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുരുവീ

മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്..

Film: ആഗതൻ
Musician: ഔസേപ്പച്ചന്‍
Lyricist(s): കൈതപ്രം
Singer(s): ശ്രേയ ഘോഷല്‍

5 comments:

  1. എന്‍റെ പ്രിയ ഗാനങ്ങളില്‍ ഒന്ന്....
    ഷ്രേയയുടെ മനോഹരമായ ആലാപനം..
    ചേച്ചിയും , അനിയനും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് പറയുന്നതാവാം ഇതിലെ വ്യത്യസ്ഥത..
    അതിനാല്‍ തന്നെ ആവാം .. എനിക്കേറെ പ്രിയപ്പെട്ടതും..
    ഈ പോസ്റ്റിന് ഒരു പാടേറെ സന്തോഷം വര്‍ഷിണീ...

    ReplyDelete
  2. Kure kalamayi Agathan njan download cheythu vechittu.. Innaleyanu njan aa film kandathu varshini.. Oru average film, but filmil randu nalla song undu.. Shreyayude.. Eee song very nice, Srinagarile manju moodiya kunnukalum, idavazhikalum especiallay brother sister love scence.. Very toching scenes, ee song thannyeanu aa filmnte highlight part.

    ReplyDelete
  3. വെരി നൈസ് ഫീലിങ്ങ്..
    എപ്പോ ഈ പാട്ടുകേള്‍ക്കുമ്പോഴും..

    ReplyDelete
  4. കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
    കൂട്ടിനു നടന്നു കുഞ്ഞനിയൻ
    ചിറകിന്റെ ചെറു നിഴലേകി
    അനിയനു തുണയായ് പെൺ കിളി
    കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
    അഴകിന്നുമഴകായ് കിളിക്കുരുവീ

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..