Friday, October 14, 2011

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ..



ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമരേ
എന്റെ കരൾ കൊമ്പിലും ചാറ്റു മഴച്ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ

ചന്ദന വെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടു നിന്നില്ലേ
കാർത്തിക നാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിർ മിഴിമുന പതിയേ
മനസ്സാകേ കുടമലരുകൾ ഉലയെ
സുഖ മഴ നനയണ ലഹരിയിൽ മനം തിരയുവതാരേ
ചെന്താമരേ ...
ചെമ്പകപ്പൂങ്കാട്ടിലെ...

ആൽമരത്തണലിൽ കൂത്തമ്പല നടയിൽ
ഒരു നാൾ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവിൽ
അനുരാഗം മഷിയെഴുതണ കഥയിൽ
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ
ചെന്താമരേ ...

Film: രതിനിർവ്വേദം
Musician: എം ജയചന്ദ്രന്‍
Lyricist(s): മുരുകൻ കാട്ടാക്കട
Singer(s): സുദീപ് കുമാര്‍
Raga(s): ആഹിരി

11 comments:

  1. aasamsakl
    http://malloorkkaran.blogspot.com/2011/10/blog-post.html

    ReplyDelete
  2. ഓഹ്, എനിക്ക് വയ്യ. 
    ഈ ബ്ലോഗ് വർഷിണി മാഡം ചലച്ചിത്ര ഗാനങ്ങൾക്ക് വേണ്ടി മാത്രം മാറ്റി 
    വെച്ചേക്കുവാന്നോ? സ്വന്തം വരികളൊന്നും കാണാത്തതു കൊണ്ട് ചോദിച്ചതാ. അതോ വിഷയ ദാരിദ്ര്യം ആണോ?
     (എന്റെ കയ്യിൽ ഒരു ആയിരം വിഷയങ്ങളുണ്ട്. ഒരോ വിഷയത്തിനും ഒരോ നൂറു ഡോളറു 
    വെച്ച് തന്നാ മതി. ഞാൻ പറഞ്ഞു തരാം... ) :)

    ReplyDelete
  3. ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
    കണ്ടു ഞാൻ നിന്നെ ചെന്താമരേ.... :))

    ReplyDelete
  4. ഇതിന്റെ ഒരു പാരഡി ഇറങ്ങിയിട്ടുണ്ട്.. അത് കണ്ടാല്‍ ചിരിച്ച് ചിരിച്ച് ചാകും.. ഹിഹിഹി..

    ReplyDelete
  5. പ്രിയ വര്‍ഷിണി,ഈ ഗാന വിരുന്നുകള്‍ ഓരോന്നും മധുരതരം...ആശംസകള്‍ , ട്ട്വാ.

    ReplyDelete
  6. http://unarthu.blogspot.com/
    പെയ്തൊഴിയാനിലുണ്ടല്ലോ വര്‍ഷിണിയുടെ കഥകള്‍.. :‌-)

    ReplyDelete
  7. സ്നേഹം പ്രിയരേ..!

    @റിജോ..
    താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എന്‍റെ “പെയ്തൊഴിയാനില്‍“ഞാന്‍ വളരെ മാന്യതയോടേയും,അഭിമാനത്തോടേയും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
    ആ വാക്കുകളെ ഞാന് മാനിയ്ക്കുന്നു.
    വര്‍ഷിണി പെയ്തു തുടങ്ങിയാല്‍ അതൊരു പ്രളയമാകുമോ എന്ന ഭയം എന്നിലുണ്ട്.. അല്ലാതെ വിഷയ ദാരിദ്ര്യമാണ്‍ പ്രശ്നമെന്ന് എനിയ്ക്ക് തോന്നുന്നില്ല..
    ആഗ്രഹങ്ങളും, ദുരാഗ്രഹങ്ങളും ഏറെ ഇല്ലാത്ത ഒരു പാവമാണ്‍ ഞാന്‍..
    സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരി.. പെട്ടന്നൊരുനാള്‍ പണക്കാരിയാകാന്‍ തീരുമാനിയ്ക്കുന്നതും അതിനു ചില വേണ്ടി കളികള്‍ നടത്തുന്നതുമായിരിയ്ക്കാം സിനിമകളില് കാണുന്ന ത്രെഡ്ഡ്...എന്നാല്‍ അതിനിടയിലൂടെ മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും കാട്ടിത്തരികയും ചെയ്യുന്നു.. വിവിധ മനുഷ്യര്‍, വിവിധ സ്വഭാവങ്ങള്‍... പണത്തിന് വേണ്ടി മനുഷ്യന്റെ പെടാപ്പാടുകള്‍... ഇതെല്ലാമാണ് ഇന്‍ഡ്യന്‍ റുപ്പി..
    അതിനിടയില്‍ ഡോളര്‍ കച്ചവടം നടത്തി ഒരു ഇന്‍ഡ്യക്കാരനെ പണക്കാരനാക്കാനുള്ള താത്പര്യം എനിയ്ക്ക് ഒട്ടും ഇല്ലെന്ന് വളരെ വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ.
    ഇന്‍ഡ്യന്‍ റുപ്പിയും, ഡോളറുമെല്ലാം കണ്ടാസ്വാദിയ്ക്കാന്‍ എനിയ്ക്ക് വലിയ താത്പര്യം ഇല്ല കുട്ടി..സമയം കിട്ടുമ്പോള്‍ കേട്ടാസ്വാദിയ്ക്കുന്നു.. അതു നിങ്ങളുമായി പങ്ക് വെയ്ക്കുമ്പോള്‍ ഒരു സന്തോഷം, അത്രേ ഉള്ളു ട്ടൊ...!

    ReplyDelete
  8. നല്ല ഗാനം.... ഇഷ്ട്ടായി,

    ReplyDelete
  9. ജാലകത്തില്‍ "നര്‍മ്മം " എന്ന ലേബലാ കണ്ടത്. വര്‍ഷിണി അതിലും കൈവെച്ചോ എന്ന് കരുതി വന്നതാ. പാട്ടായിരുന്നു അല്ലേ..? :-)

    ReplyDelete
  10. Naushu ..നല്ല പാട്ടാണല്ലേ..

    ചെറുവാടി...സത്യായും ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലാ... :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..