Friday, October 7, 2011

മധുരം ജീവാമൃത ബിന്ദു..


ആ..ആ..ആ
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
കാന്തമാണെങ്കിലും ആ..ആ
കാന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ
ശാന്തമാണെങ്കിലും ആ.ആ.ആ
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ..

ചിത്രം/ആൽബം: ചെങ്കോൽ
രാഗം: പീലു
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൺ
ആലാപനം: കെ ജെ യേശുദാസ്

4 comments:

  1. ഹൃദയം പാടും ലയസിന്ധു...

    ReplyDelete
  2. കിരീടം എന്ന ജീവസ്സുറ്റ ചിത്രത്തെ മാനഭംഗപ്പെടുത്തുന്ന ചിത്രമായിരുന്നു ചെങ്കോലെങ്കിലും അതിലെ ഈ ഗാനം മനസ്സിനെ സ്പര്‍ശിക്കുന്നത് തന്നെയായിരുന്നു...ആ ഗാനരംഗത്ത് ലാലേട്ടന്റെ അഭിനയവും ഗംഭീരമായിരുന്നു.നന്ദി വിനോദിനി...

    ReplyDelete
  3. എന്‍റെ ഇഷ്ട്ട ഗാനം..... :)

    ReplyDelete
  4. ഒരു കാലത്ത് റേഡിയോകളില്‍ നിറഞ്ഞ് നിന്ന ഗാനം..! മധുരം ജീവാമൃത ബിന്ദു..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..