Saturday, October 1, 2011

ഏഴഴകുമായ് പൂവനികളില്‍ ..


ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ....

(ഏഴഴകുമായ്)

കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി

(ഏഴഴകുമായ്)

മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ

(ഏഴഴകുമായ്)

ചിത്രം:കാക്കക്കും പൂച്ചക്കും
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

6 comments:

  1. Very melodious romantic song.. I like this song very much.. Kakkayakkum poochakkum kalyananam.. Dileep known as Kundhan (Kunjanandhan) in this film; I think this was Devayani's first Malayalam film; isn't it?

    ReplyDelete
  2. എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ഗാനം..... :)

    " Musician: ജി ദേവരാജന്‍
    Lyricist(s): വയലാര്‍
    Singer(s:പി സുശീല
    Year:1974 "
    ഇത് ശരിയല്ലാട്ടോ.......

    ReplyDelete
  3. കൊച്ചുമുതലാളി...നിയ്ക്ക് സിനിമയെ കുറിച്ച് വെലിയ അറിവില്ലാ ട്ടൊ..
    Naushu...നന്ദി, അശ്രദ്ധ പറ്റി....ക്ഷമിയ്ക്കാ..!

    ReplyDelete
  4. മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
    മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
    അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
    നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
    എന്നുമെന്നുമെന്റെ സുകൃതമാകണമേ


    എനിക്കുമേറെ ഇഷ്ടാ ഈ പാട്ട്..

    ReplyDelete
  5. കളിയൂഞ്ഞാലാടി പൊന്നും കനവുകള്‍ ...!ഹൃദയരാഗം..നന്ദി!

    ReplyDelete
  6. മനസ്സിനുള്ളില്‍ ഓ....
    ഏഴഴകുമായ് പൂവനികളില്‍
    കളിയൂഞ്ഞാലാടി പൊന്നും കനവുകള്‍
    വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..