സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും
സങ്കടപ്പെണ്മണിപ്പക്ഷീ
എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന
മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും
ആരാരും കാണാ തപസ്സിരിക്കും
പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു
പൗർണ്ണമി തിങ്കൾ തിടമ്പേ
ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ
കാണാമഴത്തുള്ളി പെയ്തു
കണ്ണീർമഴത്തുള്ളിപെയ്തു
വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ
എരിയുന്ന സൂര്യനെപ്പോലെ
താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ
തനിയേ നടക്കുന്നു വീണ്ടും
തരളമായ് തേങ്ങുന്നു വീണ്ടും..
Film: പുനരധിവാസം
Musician: ലൂയിസ് ബാങ്ക്സ്, ശിവമണി
Lyricist(s): ഗിരീഷ് പുത്തഞ്ചേരി
Singer(s): ഔസേപ്പച്ചന്
Raga(s): ധര്‍മവതി
click here to download

എത്ര കേട്ടാലും മതിവരാത്ത പാട്ട്..
ReplyDeleteഎന്നെന്നും ഹൃദയത്തോട് ചേര്ന്നിരിയ്ക്കുന്നു..!
മനോഹരമായ് ഗാനം.....
ReplyDeleteഒത്തിരി ഇഷ്ട്ടായി...... താങ്ക്സ്
നല്ല ഗാനം ട്ടോ :) (ഈ നിറ മേഘചോല ഞാന്‍ മുഖ പുസ്തകത്തില്‍ ഷെയര്‍ ചെയ്യുന്നു..)
ReplyDeleteസന്തോഷം....സ്നേഹം സഖീ...!
ReplyDeleteഎനിക്ക് വേണം ഈ പാട്ട്...
ReplyDelete;)
ReplyDelete