Friday, November 25, 2011

ഹരിമുരളീ രവം...

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം

മധുമൊഴി രാധേ നിന്നെ തേടി...
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും..

ഹരിമുരളീരവം (ക്ലിക്കൂ, ഡൌന്‍ലോഡൂ)
ചിത്രം/ആൽബം: ആറാം തമ്പുരാൻ
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്

click here to download 

3 comments:

  1. മധുമൊഴി രാധേ.. നിന്നെ തേടി..
    അലയുകയാണൊരു മാധവ ജന്മം..!
    മനോഹരമായ ഗാനം..

    ReplyDelete
  2. ഈ ഗാനോപഹാരം അഭിനന്ദനീയം .

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..