
നിന് സ്നേഹ മഴയുടെ ചോട്ടില് ഞാനിനി നനയാം നിനവുകളായ്
കണ്‍കളായ് മനസ്സിന് മൊഴികള്‍ സ്വന്തമാക്കി നമ്മള്
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ്
കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള് നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്‍വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന് ചിരിയും
കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ..
ഈ അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ ഒരു വിത്യസ്ഥതയുള്ള ഫിലിം. കോക്ക്ടെയില്‍ ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണെങ്കിലും.. ആദ്യമായ് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടാതിരിയ്ക്കില്ല.. നല്ലൊരു പ്രണയ ഗാനം!
ReplyDeleteനല്ല ഗാനം തന്നെ.... :)
ReplyDeleteGood......:)
ReplyDeleteസ്നേഹം പ്രിയരേ....!
ReplyDelete