Saturday, January 7, 2012

ചെമ്പരത്തി കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു ..


ചെമ്പരത്തി കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്
കിളി വാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാകപൂക്കുമീ നാളില്‍ നാണം കൊണ്ട്

മഞ്ചാടി തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകര നിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍ മനസ്സിന്റെ ജാലകം തുറന്നുപോകും
പകല്‍ക്കിനാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്‍മ്മകള്‍
നീയെല്‍ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരും
ഓ .. വരാതെ വന്ന താരം ചൊല്ലി മെല്ലെ.


വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ലാട്ട-ത്തളിരില പുളകിതയായതു കേട്ടിരിക്കും
പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍ അനംഗരാഗം അലിയുകയായ്‌
ഓ ... അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ...
Film: മാണിക്യകല്ല്
Music: ജയചന്ദ്രന്‍
Lyrics: അനില്‍ പനച്ചൂരാന്‍
Singers: ഷ്രേയ, രവിശങ്കര്‍
Click here to download

8 comments:

  1. ആകെ ഹരിത വര്‍ണ്ണം ആണല്ലോ :)) നന്ദി ...

    ReplyDelete
  2. ഈ പാട്ടെപ്പോള്‍ കേള്‍ക്കുമ്പോഴും കഴിഞ്ഞ സമ്മര്‍ വെക്കേഷന്‍ ഓര്‍മ്മവരും..!

    ReplyDelete
  3. സൂപ്പര്‍ പാട്ട് !

    ReplyDelete
  4. ചെമ്പരത്തി കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്

    സൂപ്പര്‍ പാട്ട് !

    ReplyDelete
  5. എവിടെയാണ് .. അഞ്ച് ദിവസ്സമായീ ..
    പാട്ടൊന്നുമില്ലേ :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..