Thursday, February 2, 2012

പതിനേഴിന്റെ പൂങ്കരളിന്‍..

ഉം ...ഹും ...ഹും ...
ആ ...ഹാ ...ഹാ ...
അതെന്താണ് ...ഹ ഹ ഹ ഹ ...
പതിനേഴിന്റെ പൂങ്കരളിന്‍
പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍
മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ
പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ
പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്

ഓഹോഹോഹോ ...ആഹഹഹ...

അഴകില്ലേ അഴകില്ലേ
ചിന്തൂവേന്നൂരഴകില്ലേ
അതിലേറെ അതിലേറെ
നിന്നെക്കാണാന്‍ അഴകല്ലേ
വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ
ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ
മനസ്സിലെതോട്ടം കാണാന്‍ വാ
ഓഹോഹോ ...ആഹഹാ ...
നേരത്തെ നേരത്തെ ഞാന്‍ പോകാം

മണമില്ലേ മണമില്ലേ
പെണ്‍പൂവേകും മണമില്ലേ
അതിലേറെ കുളിരല്ലേ
പെണ്‍പൂവേ നിന്‍ മണമല്ലേ
ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
പ്രിയതമനെന്നെ വീശാന്‍ വാ
ആഹാഹഹ ..ഓഹോഹോ ആഹഹാ
പാടത്ത് ഞാനില്ലേ നിന്‍ കൂടെ..





ഫിലിം: വെള്ളരിപ്രവിന്റെ ചങ്ങാതി
സംഗീതം: മോഹന്‍ സിതാര
രചന: വയലാര്‍ ശരത്
ആലാപനം: ശ്രേയ ഗോശാല്‍

CLICK HERE TO DOWNLOAD

16 comments:

  1. ഒന്നു കേട്ട് നോക്കിയ്ക്കേ.....കൂട് പാടാന്‍ തോന്നും..
    “ഉം ...ഹും ...ഹും ...
    ആ ...ഹാ ...ഹാ ...
    അതെന്താണ് ...ഹ ഹ ഹ ഹ ...“

    ശുഭരാത്രി പ്രിയരേ...!

    ReplyDelete
  2. ശരിക്കും...
    എന്തു നന്നായി പാടുന്നു ശ്രേയ......

    ReplyDelete
    Replies
    1. കൂടെ ഞാനും പാടി ട്ടൊ...നന്നായിട്ടു തന്നെ.. :)

      Delete
    2. ന്റ്റെ ദൈവേ...
      വര്‍ഷിണി പാടീന്നോ....
      അതും നന്നായിട്ട്...!!!!
      :)

      Delete
  3. “വെളുക്കുമ്പം കുളിയ്ക്കുന്ന നേരത്ത് പിന്നില്‍ വന്ന്
    സോപ്പിട്ട് തന്നവനെ..
    കൊച്ചു കിളിച്ചുണ്ടൻ‌മാമ്പഴം കടിച്ചും കൊണ്ടെന്നോട്
    കിന്നാരം പറഞ്ഞവനേ” :)

    ഈ പാട്ടിന്റെ കോപ്പിക്കേറ്റാണ് വര്‍ഷിണി പതിനേഴിന്റെ പൂങ്കരളില്‍.. എന്തു തന്നെയായാലും കേള്‍ക്കാന്‍ നല്ല സുഖമുണ്ട്!

    ReplyDelete
    Replies
    1. ഹ്മ്...കുതിരപ്പുറത്തു വരുന്ന ഒരു രാജകുമാരന്‍റേയും രാജകുമാരിയുടേയും ഒരു തമിഴ് പാട്ടാണ്‍ നിയ്ക്ക് ഓര്‍മ്മ വന്നത്...!
      അതേതാന്ന് ചോദിച്ചാല്‍ ഞാന്‍ പാടുമേ.. :)

      Delete
    2. ഇന്നാ ഒന്ന് പാടിയേ..

      Delete
    3. സ്വരം അറിഞ്ഞ് പാട്ട് നിര്‍ത്തി ...അതാ.... :(

      Delete
    4. പാവം ഞാന്‍..!
      വെറുതെ കൊതിപ്പിച്ചു എന്നെ.. :(

      Delete
  4. ഫിലിം: വെള്ളരിപ്ര)വിന്റെ ചങ്ങാതി

    ReplyDelete
    Replies
    1. അതാരാ....ആ ചങ്ങാതി...
      ...അത് വര്‍ഷിണി* അല്ലേ വെള്ളരീ...?

      Delete
  5. ശ്രേയ അല്ലേല്ലുമൊരു സംഭവമാ :)..
    ഒരു ഹസ്കീ വൊയിസാ അതിന്റെ ..
    കേട്ടാലും മതി വരില്ലാ .കണ്ടാലും :)
    ഈ സിനിമ ഒന്നു കാണണം എന്നുണ്ടായിരുന്നു ..
    എന്റെ രാത്രികളിലേ രാപ്പാടിയാകും "നിറമേഘ ചോലയില്‍ "
    ഇന്നും പതിവ് പോലെ ജോലിയുടെ അവസ്സാന പാദത്തില്‍
    ഞാനും ,എന്റേ മനസ്സും ,പതിവു പൊലെ നന്ദി വര്‍ഷിണീ

    ReplyDelete
    Replies
    1. ശ്രേയ നാട്ടില്‍ വരുന്നു റിനീ.. :)
      ശ്രേയയെ കാണാന്‍ സാധിച്ചില്ലേലും സിനിമയെങ്കിലും പോയി കാണൂ ട്ടൊ..!
      എന്‍റെ ചോല കൂട്ടായി എന്നറിഞ്ഞതില്‍ സന്തോഷം സ്നേഹിതാ..ഒരുപാട് സന്തോഷം..!

      Delete
  6. നല്ല ഗാനം തന്നെ ,,, സംശയല്യാ

    ReplyDelete
    Replies
    1. ഉം...ഇപ്പഴും കേള്‍ക്കാണ്‍ ഞാന്‍...!

      Delete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..