Saturday, February 4, 2012

പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ...


പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ

പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമാ‍യ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാന്‍ വരാം ഞാന്‍

കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം‌പോലെ
തിരികെ യാത്രയായ്..



Film: ഒരേ കടല്‍
Musician: ഔസേപ്പച്ചന്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): ബോംബേ ജയശ്രീ
Raga(s): ശുഭ പന്തുവരാളി

CLICK HERE TO DOWNLOAD 

6 comments:

  1. എന്‍റെ പ്രണയം...
    എന്‍റെ വിരഹം...!

    ReplyDelete
  2. ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
    പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
    ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
    കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

    ReplyDelete
    Replies
    1. ഹ്മ്മ്...ഇതെന്താ പെയ്തൊഴിയാനിലാ..??
      ന്റെ മുല്ലേ...നിന്നെ ഞാൻ എന്നോട് ഉപമിച്ചീടട്ടേ.. :)

      Delete
  3. ഗിരീഷേട്ടന്റേ ആഴമേറിയ രചന ..
    അസ്മയത്തിനാളുന്ന സൂര്യന്റേ
    വിരഹം .. കുങ്കുമ സന്ധ്യയോടുള്ള
    പ്രണയം ഉള്ളിലൊളിപ്പിച്ചു വിരഹാദ്രമായീ
    മറയുന്ന സൂര്യന്‍ .. എന്നേ കാണാതേ
    പെയ്തു തൊര്‍ന്ന അവളെന്ന മഴ
    നിലാവില്‍ ഒരു തുണ്ട് നല്‍കാതേ
    മറഞ്ഞൊരെന്‍ അമ്പിളീ ..വിരഹം ഇടക്ക്
    സുഖമാണ്, ചിന്തകളൂടെ ആഴങ്ങളിലേക്കുള്ള
    പാതയാണ്..ആ വീഥിയില്‍ തനിച്ചു നടക്കാന്‍
    ഒരു പ്രത്യേക സുഖവുമാണ്.ഞാനും എന്റേ ഓര്‍മകളും..
    നല്ലൊരു പാട്ട് വര്‍ഷിണീ.കൂടെ വ്യത്യസ്ഥമായ ശബ്ദാലാപനവും..
    ചുമ്മാ വന്ന് എത്തി നോക്കിയതാ..
    പാട്ട് കേട്ടിരിന്ന് പണി പെന്ഡിംഗിലായേട്ടൊ ..

    ReplyDelete
  4. ഈശ്വരാ...എന്നെ പോലീസ് വന്നു പിടിയ്ക്കോ പണി തീര്‍ക്കാത്തതിന്‍ റിനീ...

    ഉം..എത്ര സുന്ദര നിമിഷങ്ങളില്‍ മുഴുകി ഇരിയ്ക്കുകയാണെങ്കിലും അത് മാറ്റി നൊമ്പര ചിന്തകളിലേയ്ക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഗാനം..
    ആ ഇടറുന്ന സ്വരം കേള്‍ക്കാന്‍ വേണ്ടി മാത്രം ഇടയ്ക്കിടെ കേള്‍ക്കും..!

    ReplyDelete
  5. പ്രണയസന്ധ്യയും ശുഭപന്തുവരാളി, മുല്ലേ നിന്നോടും ശുഭപന്തുവരാളി!

    “പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
    നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
    അനുരാഗിലമാ‍യ തപസ്സില്‍ ദലദീപാഞ്ജലിയായ്
    ഒരു ജലരാശിയിലൊരു മഴമണിയായ്
    പൊഴിയാന്‍ വരാം ഞാന്‍”

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..