Friday, February 10, 2012

കണ്ണുനട്ടു കാത്തിരുന്നിട്ടും...


കണ്ണുനട്ടു കാത്തിരുന്നിട്ടും - എന്‍റെ
കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ.... കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും - എന്‍റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ.... കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു

കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍
കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്‍റെ മറവിലൂട-
ക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി..


Film: കഥാവശേഷന്‍
Musician: എം ജയചന്ദ്രന്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): പി ജയചന്ദ്രന്‍ ,വിദ്യാധരന്‍
Raga(s): ഗൗരി മനോഹരി, കാപ്പി

CLICK HERE TO DOWNLOAD


6 comments:

  1. പ്രിയരെ,

    മലയാള ചലചിത്ര ഗാനരംഗത്ത് ഒട്ടേറെ കവിതതുളുമ്പുന്ന ഗാനങ്ങള്‍ നമുക്കുവേണ്ടി സമര്‍പ്പിച്ച പുത്തഞ്ചേരി നമ്മേ വിട്ട് പിരിഞ്ഞിട്ട് ഫെബ്രുവരി 10ന് രണ്ട് വര്‍ഷം തികഞ്ഞു..
    ഈ പൊന്‍പുലരിയില്‍ എന്റെ പ്രിയകൂട്ടുകാര്‍ക്കായി അദ്ധേഹത്തിന്റെ ഒരു ഗാനം സമര്‍പ്പിയ്ക്കുന്നു..

    ReplyDelete
    Replies
    1. കണ്ണുനട്ടു കാത്തിരുന്നിട്ടും - എന്‍റെ
      കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്

      Delete
  2. എന്റെ ഇഷ്ട സോങ്ങുകളില്‍ ഒന്ന് താങ്ക്സ്

    ReplyDelete
  3. എന്നും കേള്‍ക്കുന്ന ഗാനങ്ങളിലൊന്ന്...

    ReplyDelete
  4. എന്തു രസാല്ലേ ഈ പാട്ട് ..
    ആ വരികളും ...
    "കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
    അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
    അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
    അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
    അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു"
    ആത്മാവുള്ള വരികളില്‍ ഗിരീഷേട്ടന്‍
    ഇന്നും ജീവിക്കുന്നു .. നമ്മളില്‍ , നമ്മുക്കുള്ളില്‍ ..
    ഈ പാട്ട് കേള്‍ക്കുമ്പൊള്‍ മനസ്സില്‍ എന്തൊക്കെയൊ ...
    സങ്കടമോ , സന്തൊഷമോ , പ്രണയമോ , വിരഹമൊ ഒക്കെ ..
    എന്തേ ദൈവം ഈ സ്വര്‍ഗമനസ്സുകളേ പെട്ടെന്നു വിളിക്കുന്നു ..
    ആ ഭാവാദ്ര വരികളില്‍ പ്രണയം തോന്നിയിട്ടാകാം ...!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..