Friday, February 17, 2012

ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..


ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..
രാത്രി ലില്ലികള്‍ ചൂടാന്‍ നീ മറന്നോ..
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..
ഓമല്‍ കിനാവിന്‍ ചന്ദനതൂവല്‍
മെല്ലെ തലോടാന്‍ നീ മറന്നോ..
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..

ഓര്‍മ തന്‍ വാടാമലരുകള്‍ തോറും
ഹേമന്ദ സന്ധ്യകള്‍ തേന്‍ കുടഞ്ഞു..
ആ ....ആ ....ആ
ഓര്‍മ തന്‍ വാടാ മലരുകള്‍ തോറും
ഹേമന്ദ സന്ധ്യകള്‍ തേന്‍ കുടഞ്ഞു..
അന്തിനിലാവിന്‍ അലകളിലുടെ
നിന്‍ മൃദു സ്നേഹം നീന്തി വന്നു നീന്തി വന്നു..
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ..
രാത്രി ലില്ലികള്‍ ചൂടാന്‍ നീ മറന്നോ..
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ..
ഓമല്‍ കിനാവിന്‍ ചന്ദനതൂവല്‍
മെലെ തലോടാന്‍ നീ മറന്നോ..
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നൊ..

കാണാകിളിയുടെ ഗാന മൃണാളം
പ്രാണനില്‍ എങ്ങും ഇഴ പാകി..
ആ ....ആ ....ആ
കാണാകിളിയുടെ ഗാന മൃണാളം
പ്രാണനില്‍ എങ്ങും ഇഴ പാകി..
ആ മുളം കാടിന്‍ നെടുവീര്‍പ്പുകളില്‍
അഭിലാഷങ്ങള്‍ ശ്രുതി മൂളി.. ശ്രുതി മൂളി..
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..
രാത്രി ലില്ലികള്‍ ചൂടാന്‍ നീ മറന്നോ..
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ..



ആല്‍ബം: ആര്‍ദ്ര ഗീതങ്ങള്‍
സംഗീതം: ജെറി അമല്‍ദേവ്
രചന: കെ ജയകുമാര്‍
ഗായകന്‍: കെ ജെ യേശുദാസ്

CLICK HERE TO DOWNLOAD 

2 comments:

  1. ഓര്‍മ്മകല്ക്കപ്പുരത്തു നിന്ന് ഒരു ഗീതം ,മറക്കാതിരിക്കാം നമുക്ക് ,മറക്കാം നമുക്ക് പലതും ..

    ReplyDelete
  2. പാടാന്‍ നീ മറന്നോ.. :)

    നല്ല ഗാനം....

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..