Sunday, February 19, 2012

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍..


പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്‍ മാനസം
അന്നെന്നില്‍ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

നിന്നെയെതിരേല്‍ക്കുമല്ലോ
പൌര്‍ണ്ണമി പെണ്‍ കൊടി
പാടി വരവേല്‍ക്കുമല്ലോ പാതിരാപ്പുള്ളുകള്‍
നിന്റെ അനുവാദമറിയാന്‍
എന്‍ മനം കാതോര്‍ത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാര്‍ന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവില്‍ നില്പൂ മൂകം ഞാന്‍
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയില്‍ ഞാന്‍ തേടി നിന്‍രാജാങ്കണങ്ങള്‍
എന്റെ പ്രിയ ഗാന ധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്‍ മാനസം
അന്നെന്നില്‍ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ..



Film/Album: ഹരികൃഷ്ണന്‍സ്
Lyricist: കൈതപ്രം
Music: ഔസേപ്പച്ചന്‍
Singer: ചിത്ര

Click here to download


3 comments:

  1. എന്ന് ?എവിടെ ?ഏയ്‌ ഓരോര്മ്മയും കിട്ടുന്നില്ലല്ലോ..:)

    ReplyDelete
  2. :(...സന്തോഷ് ബ്രഹ്മി കഴിയ്ക്കൂ...ട്ടൊ...സുപ്രഭാതം...!

    ReplyDelete
  3. ഹരികൃഷ്ണന്‍സ് കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്..
    കുന്ദംകുളം ബദനി സ്കൂളിന്റെ മുന്നില്‍ വെച്ച് ബൈക്ക് ഏക്സിഡന്റുണ്ടായി.. രാത്രിയില്‍ ചാറ്റല്‍ മഴയുണ്ടായിരുന്നു.. എന്നിട്ടും സിനിമ കാണാന്‍ പോയി :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..