Friday, February 17, 2012

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം..




വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും തൃസന്ധ്യ പോകേ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു....
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ.....
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി...

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു...


Film: ഇടനാഴിയില്‍ ഒരു കാലൊച്ച
Musician: വി ദക്ഷിണാമൂര്‍ത്തി
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): കെ എസ്‌ ചിത്ര
Raga(s): ഹംസനാദം

CLICK HERE TO DOWNLOAD 

8 comments:

  1. hoooooo .. one of my fav varshini ..
    a bunch of thanks ..
    അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
    കളമധുരമാം കാലൊച്ച കേട്ടു....
    മധുരമാം കാലൊച്ച കേട്ടു..
    എന്താ വരികള്‍ ..
    അതിനേ അടുക്കി വച്ചതൊ-
    അതിനേക്കാല്‍ ഭംഗിയില്‍ ..
    കൂടെ ആ ശബ്ദവും ..
    " പുലരിയില്‍ നിന്‍ മുഖം തുടു തുടുതതെന്തിനോ "
    " മയങ്ങി പോയീ ഞാന്‍ മയങ്ങീ പോയീ "
    ഈ പാട്ടിന് പകരമായീ ഒരു സമ്മാനം തരുമീ പ്രീയ
    കൂട്ടുകാരിക്ക് .. കാത്തിരിക്കുക ..

    ReplyDelete
    Replies
    1. നിയ്ക്ക് സന്തോഷം മാത്രം മതി എന്നൊക്കെ പറയും എന്നു കരുതണ്ടാ ട്ടൊ റീനീ..
      ഞാന്‍ കാത്തിരിയ്ക്കാണ്‍.. :)

      Delete
  2. നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
    മറ്റൊരു സന്ധ്യയായ് നീ വന്നു....
    ............ :)

    എന്റെയും ഇഷ്ടഗാനങ്ങളില്‍ ഒന്ന്..
    thanks...

    ReplyDelete
  3. സ്നേഹം പ്രിയരേ...ശുഭരാത്രി..!

    ReplyDelete
  4. മഞ്ഞു പെയ്യുന്ന ഗവിയില്‍ നിന്നും

    WWW.SABUKERALAM.BLOGSPOT.IN
    WWW.TRAVELVIEWS.IN

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..