Saturday, March 3, 2012

കാണാനഴകുള്ള മാണിക്യക്കുയിലേ...


കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ..

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

കല്ലിനുള്ളിലെ ഉറവയുണർന്നൂ
ലല്ലലമൊഴുകി കുളിരരുവീ (2)
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ്‌ വന്നാട്ടെ (2)
നിന്റെ പുള്ളോർക്കുടവുമായ്‌ വന്നാട്ടെ..

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

അമ്പലനടയിലെ ചമ്പകത്തിൽ മല-
രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യ പൂത്തിരികൾ
നിന്റെ മാരനെ എതിരേൽക്കും പൂത്തിരിക്കൾ

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ..

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ..

Film: ഊഴം
Musician: എം കെ അര്‍ജ്ജുനന്‍
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): ജി വേണുഗോപാല്‍ ,ദുര്‍ഗ,കോറസ്
Raga(s): ചക്രവാകം
CLICK HERE TO DOWNLOAD

5 comments:

  1. “വന്നാട്ടെ വന്നാട്ടെ വന്നാട്ടെ..”

    ഈ ചിത്രം ഗംഭീരമായിട്ടുണ്ട്!

    ReplyDelete
  2. രാവിലെ തന്നെ ഹൃദയവും
    കരളും തണുത്തൂ വര്‍ഷിണീ ..
    വേണുഗോപാലിന്റെ ശബ്ദത്തിനല്ലെങ്കിലും
    എന്തൊ ഒരു പ്രത്യേകതയുണ്ട് ..
    എന്തേ എക്സ്പ്ലൊറില്‍ വര്‍ക്ക് ചെയ്യുന്നില്ല പാട്ട്
    ക്രൊമിലേ ശരിയാകുന്നുള്ളു ..
    നന്ദീ കൂട്ടുകാരീ ..

    ReplyDelete
  3. കൊള്ളാം... നല്ല ഗാനം

    ReplyDelete
  4. വർഷിണിയുടെ ഈ ചലച്ചിത്രഗാന പോസ്റ്റുകൾ ഒരുപാട്പേർക്ക് പ്രയോജനപ്പെടുന്നുണ്ടാവണം കേട്ടോ. ഇനീം പോരട്ടെ....

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..