അകലെ അകലെ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോവുന്നു ഞാന്‍
അകലെ അകലെ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍
അകലെ അകലെ ആരോ പാടും
മറയുമോരോ പകലിലും നീ കാത്തു നില്കുന്നു
മഴ നിലാവിന് മനസു പോലെ പൂത്തു നില്ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്മകള്
അകലെ അകലെ ആരോ പാടും
യാത്രയാവും യാന പാത്രം ദൂരെ മായവേ
മഞ്ഞു കാറ്റിന് മറയിലും നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാതോരോര്മകള്
അകലെ അകലെ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോകുന്നു ഞാന്‍
അകലെ അകലെ ഉം ഉം അഹ അഹ
ചിത്രം: അകലെ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രന്
ആലാപനം: ചിത്ര
CLICK HERE TO DOWNLOAD

എന്റെ ഫേവറിറ്റ്
ReplyDeleteസ്വപ്നങ്ങളെ താലോലിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്. റിയാലിറ്റിയില്‍ നിന്ന് വ്യതിചലിച്ച് സ്വപ്നങ്ങളെ എത്തിപ്പിടിയ്ക്കാന്‍ തുനിയുമ്പോള്‍ കുടുംബന്ധങ്ങള്‍ പോലും വേണ്ട എന്നുവെയ്ക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ ചെറുപ്പക്കാരന്. ശ്യാമപ്രസാദിന്റെ മറ്റൊരു വിസ്മയം.. അകലെ..
ReplyDeleteഇറ്റ്സ് മൈ ഫേവ് ടൂ..
മറയുമോരോ പകലിലും
ReplyDeleteനീ കാത്തു നില്കുന്നു
മഴ നിലാവിന് മനസു
പോലെ പൂത്തു നില്ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്മകള്............
അറിയാതെ ഉള്ളിലിറങ്ങുന്ന പലതില്‍ ഒന്ന് ..
എത്ര കേട്ടാലും മതിവരാത്ത ഗാനം
ReplyDeleteഗിരിഷ് പുത്തഞ്ചേരി ,,മയില്‍പ്പീലി കൊണ്ട് കവിതകള്‍ എഴുതിയിരുന്ന പ്രതിഭക്ക് പ്രണാമം..ഹൃദ്യമായ ഗാനങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന ഈ റേഡിയോക്കും ..
ReplyDelete"നോവ് പാട്ട്...."തികച്ചും സത്യം!
ReplyDeleteമനസ്സ് അറിയാതെ ചുണ്ടില്‍ വരുന്ന ഈണങ്ങളില്‍ ഒന്നാണ് ഇത്
ReplyDeleteമറയുമോരോ പകലിലും നീ കാത്തു നില്കുന്നു
ReplyDeleteമഴ നിലാവിന് മനസു പോലെ പൂത്തു നില്ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്മകള്
.............
"ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോവുന്നു ഞാന്‍ "
ReplyDeletei feel somting miss to me
ReplyDelete