Thursday, March 29, 2012

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു..


ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം

രജതരേഖകള്‍ നിഴലുകള്‍ പാകീ
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍

തരള രശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാ‍ലീന നാദം
അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍..



Film/Album: അയല്‍ക്കാരി
Lyricist: ശ്രീകുമാരന്‍ തമ്പി
Music: ദേവരാജന്‍
Singer: യേശുദാസ്

CLICK HERE TO DOWNLOAD


7 comments:

  1. എനിക്കിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്‍..അതെ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...

    ReplyDelete
  2. ഹോ രക്ഷപെട്ടൂ .. വീണ്ടും പൂര്‍വസ്ഥിതിയില്‍ ..
    ഇപ്പൊള്‍ പാട്ട് കേള്‍ക്കാം ...
    ഇലഞ്ഞി പൂമണം ഒഴുകി വരുന്നു ..
    ദാസേട്ടന്റേ ശബ്ദമാധുര്യത്തിലൂടെ
    കുറെ നാള്‍ മുന്നെ കേട്ട പാട്ടാ ഇത് ..
    വീണ്ടും കേള്‍ക്കുവാനായല്ലൊ !

    ReplyDelete
  3. എനിക്കീപാട്ട് ഒരുപാടിഷ്ടാന്ന് പറയേണ്ടതില്ലല്ലൊ..!!!

    ReplyDelete
  4. എനിയ്ക്കും ഇഷ്ടമായ ഒരു ഗാനം...

    ReplyDelete
  5. കുറെ നാളുകള്‍ക്ക് ശേഷമാണു ഈ ഗാനത്തെപറ്റി കേട്ടത്. പണ്ട് ഞങ്ങളുടെ പറമ്പിന്റെ തെക്കുഭാഗത്ത്‌ ഒരു ഇലഞ്ഞിമരം ഉണ്ടായിരുന്നു. അതിന്റെ പൂവ് പെറുക്കി മണപ്പിച്ചത് ഓര്‍മ്മവന്നു ഇത് വായിച്ചപ്പോള്‍.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..