ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുഈരെപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലെ
ചിറകാർന്നുനീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ
നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനാവിലിവൾ
എരിയും സദാ മെഴുതിരിയായ്
നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതരികിലും...
കൊച്കുമുതലാളിയുടെ പ്രിയ ഗാനം...ഇന്നെന്റെ സുപ്രഭാതം ജലശയ്യയിലൂടെ....
ReplyDeleteസുപ്രഭാതം പ്രിയരേ...!
സുപ്രഭാതം വര്‍ഷിണി,
Deleteലാപ്ടോപ്പ് ഫിലിം ഫ്ലോപ്പായ കാരണമാണെന്ന് തോന്നുന്നു ഈ പാട്ടധികം വ്യാപകമാകാഞ്ഞത് എങ്കിലും പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ ഈ പാട്ടറിയാതെ പോകില്ല..
ചിലപാട്ടുകളുമായി ഒരു പ്രത്യേക വൈകാരിക ബന്ധം തോന്നും, അതുപോലുള്ള ഒരു പാട്ടാണ് കൊച്ചുമുതലാളിയ്ക്ക് ജലശയ്യയില്‍.. വേറെയും കുറെ പാട്ടുകളും, കവിതകളുമുണ്ട്ട്ടോ.. “ഒരു നേരമെങ്കിലും കാണാതെ, അരികില്‍ നിന്നാലും, കണ്ണോട് കണ്ണോരം, ദേവതാരു പൂത്തു, എന്ത് സുഖമാണീ കാറ്റ്, ഒരാളിന്നൊരോളിന്റെ, ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ, ഒരു ചെമ്പനീര്‍ പൂവിന്റെ” ലിസ്റ്റ് ഒരു പാട് നീണ്ടു പോകും.. ഒട്ടുമിക്കവയും ചോലയിലുണ്ട്..
നല്ലൊരു ദിവസമായിരിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു..!!!
ഒരു നല്ല ഗാനം പോലൊരു ദിനം ആശംസിക്കട്ടെ.
Deleteനന്ദി....ശുഭരാത്രി പ്രിയരേ...!
ReplyDeleteവര്ഷിണീ .. മോഡ് ഓഫ് ആയാല്‍ ഓടി വരുന്ന
ReplyDeleteഇവിടെയാണ് .. ഈ പുഴയും സന്ധ്യകളും
നീയാം തണലിനു താഴെയും , മുടിപ്പൊക്കളും ഒക്കെ
കേട്ടു കഴിയുമ്പൊള് ഒരു സുഖാ മനസ്സിന് ..
മെലഡിയസ് .. വല്ലാതെ നോവിപ്പിക്കും
എന്നിട്ട് അവസ്സാനം മനസ്സിനൊരു കുളിര്‍മ നല്‍കും ..
നെല്ലിക്ക കഴിച്ചിട്ട് വെള്ളം കുടിക്കുന്ന പൊലെ
നന്ദിയേട്ടൊ .. ഒരു ചെമ്പരത്തി പൂവിലൂടെ
എനിക്കൊരു പാട്ടിന്റെ ലോകം തുറന്നതില്‍ ..
റിനീ..
Deleteഎന്താ പറയാ എന്ന് അറിയണില്ല....
വാക്കുകളാല്‍ പറയാനാവാത്ത സന്തോഷം..നന്ദി ട്ടൊ..
ശുഭരാത്രി...!
“നിന് മിഴിപ്പൂക്കള്‍ മന്ദമായ്
ReplyDeleteചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാന്‍
ഒരു നാള് വൃഥാ നിഴലലയില്‍
മറയാം ഇവര്‍ അതരികിലും...”