Sunday, January 29, 2012

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍..


സന്യാസിനീ... ഓ ഓ ഓ
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...

നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങൾ മരിച്ചു...
നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍
വീണെന്റെയീ പൂക്കള്‍ കരിഞ്ഞു...
രാത്രി.. പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
അന്നുമെന്‍ ആത്മാവ്‌ നിന്നോട്‌ മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി.. പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായി വന്നു...



Film: രാജഹംസം
Musician: ജി ദേവരാജന്‍
Lyricist(s): വയലാര്‍
Singer(s): കെ ജെ യേശുദാസ്
Raga(s): കാപ്പി
CLICK HERE TO DOWNLOAD

8 comments:

  1. ആഹ്.......
    ഈ പാട്ടുമായി ബന്ധപ്പെട്ട് ഒരു പാട് ഓര്‍മ്മകളുണ്ട്.. :)

    ReplyDelete
  2. പഴയ സിനിമകളിലെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഈ പാട്ടുപോലുള്ള ചുരുക്കം ചില പാട്ടുകള്‍ ഇഷ്ടമേയല്ല. - ആണത്തമില്ലാത്ത അവശകാമുകന്മാര്‍

    ReplyDelete
  3. വയലാറിന്റെ ഈ വരികളില്‍ പ്രണയത്തിന്റെ വിധുരഭാവങ്ങള്‍ വായിച്ചെടുക്കുമ്പോഴും എവിടെയോക്കെയോ ചില കാമാര്‍ത്ത ഭാവങ്ങള്‍ പ്രതിബിംബിക്കുന്നില്ലേ ?യേശുദാസിന്റെ ആലാപന മധുരിമയില്‍ കുളിര്‍ക്കുമ്പോഴും!

    ReplyDelete
  4. എത്രകേട്ടാലും മതി വരില്ല.... :)

    ReplyDelete
  5. നന്ദി സ്നേഹം പ്രിയരേ.....ശുഭരാത്രി...!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..