Monday, February 27, 2012

കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍...


കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ
നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും
വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ

നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍..



Film: നന്ദനം
Musician: രവീന്ദ്രൻ
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): കെ എസ്‌ ചിത്ര
Raga(s): ഹരികാംബോജി

CLICK HERE TO DOWNLOAD

4 comments:

  1. വളരെയേറെ ഇഷ്ട്ടമുള്ള ഗാനം !

    ReplyDelete
  2. മനസ്സിന്റെ അടിത്തട്ടില്‍ നിന്നൊറുപൊട്ടിയൊഴുകുന്ന ഭാവസാന്ദ്രമായ ആലാപം. ഇത് വിലാപമാണോ, പ്രാര്‍ത്ഥനയാണോ അതോ സമര്‍പ്പണമോ..?

    ഈ പാട്ടിപ്പോള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ദുഃഖം നുരഞ്ഞുപൊന്തും.. നന്ദമോള്‍ക്കുവേണ്ടി ചിത്ര ചേച്ചി പാടിയതുപോലെ തോന്നും..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..