Monday, February 27, 2012

മൌലിയില്‍ മയില്‍പീലി ചാര്‍ത്തി..


മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം
നന്ദനന്ദനം ഭജേ നന്ദനന്ദനം
മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തീ
മഞ്ഞപട്ടാംബരം ചാര്‍ത്തീ

നന്ദനന്ദനം ഭജേ നന്ദനന്ദനം
നന്ദനന്ദനം ഭജേ നന്ദനന്ദനം

കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം
നന്ദനന്ദനം ഭജേ നന്ദനന്ദനം
മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി

നീലനിലാവിലെ നീലക്കടമ്പിലെ
നീര്‍മണി പൂവുകള്‍ കണികാണണം
നീലനിലാവിലെ നീലക്കടമ്പിലെ
നീര്‍മണി പൂവുകള്‍ കണികാണണം
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന
പൂവിതള്‍ പാദങ്ങള്‍ കണികാണണം
നിന്റെ കായാമ്പൂവുടല്‍ കണികാണണം

മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം

മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
നന്ദനന്ദനം ഭജേ നന്ദനന്ദനം
നന്ദനന്ദനം ഭജേ നന്ദനന്ദനം..Film: നന്ദനം
Musician: രവീന്ദ്രൻ
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): കെ എസ്‌ ചിത്ര
Raga(s): മോഹനം

CLICK HERE TO DOWNLOAD

3 comments:

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..