Sunday, February 19, 2012

താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം..



താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം..
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി.

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി..

ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി..


ചിത്രം: സസ്നേഹം
രചന: പി കെ ഗോപി
സംഗീതം: ജോണ്‍സന്‍
പാടിയത്: ജി വേണുഗോപാല്‍

CLICK HERE TO DOWNLOAD 

4 comments:

  1. ഒരു മോഹവും താനേ പൂക്കാറില്ല;ഒരു വണ്ട്‌ വന്നു അതിന്റെ വാതില്‍ തുറക്കുവോളം ...

    ReplyDelete
  2. ഒരുപാടിഷ്ടമുള്ള പാട്ട്

    ReplyDelete
  3. ഞാന്‍ നാട്ടിലായിരുന്നല്ലേ ഇതൊക്കെ ഇവിടെ പോസ്റ്റ് ചെയ്യുമ്പോള്‍.. അതാ മിസ്സായത് ഇവിടെ വന്ന് കേള്‍ക്കാന്‍..!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..