Sunday, April 8, 2012

മൌനമേ നിറയും മൌനമേ..


മൌനമേ നിറയും മൌനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
മൌനമേ നിറയും മൌനമേ

കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായീ
മൌനമേ നിറയും മൌനമേ

ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോർമ്മയുമായി
ഇന്നും തീരമുറങ്ങും
മൌനമേ നിറയും മൌനമേ..


ചിത്രം/ആൽബം: തകര
ഗാനരചയിതാവു്: പൂവച്ചൽ ഖാദർ
സംഗീതം: എം ജി രാധാകൃഷ്ണൻ
ആലാപനം: എസ് ജാനകി

CLICK HERE TO DOWNLOAD

10 comments:

  1. എത്ര മനോഹരമായ ഗാനം..!

    ReplyDelete
  2. മനോഹരമായ ഈ ഗാനം കേട്ടിട്ട് കുറേയായി.നന്ദി ...

    ReplyDelete
  3. ഉരുകും വേനലിൽ മോഹദലങ്ങൾ
    എരിഞ്ഞടങ്ങുകയായീ
    മൌനമേ നിറയും മൌനമേ.....
    മൗനത്തിലാണോ കൂട്ടുകാരിയും ..
    ഇവിടെ ഒരു മൂകതയുണ്ടല്ലൊ :)
    നല്ലൊരു ഗാനം ..
    ഇടക്കൊക്കെ പാട്ടിടേട്ടൊ ..

    ReplyDelete
  4. ന്റേം പ്രിയം....സ്നേഹം പ്രിയരേ...!

    ReplyDelete
  5. ഉരുകും വേനലിൽ മോഹദലങ്ങൾ
    എരിഞ്ഞടങ്ങുകയായീ
    മൌനമേ നിറയും മൌനമേ.....
    :)

    ReplyDelete
  6. മറന്നിരിയ്ക്കുകയായിരുന്നു ഈ പാട്ട്..
    ഈ പാട്ടെന്റെ കമ്പ്യൂട്ടറില്‍ ആക്കാന്‍ സഹായിക്കുമോ?

    ReplyDelete
  7. കല്ലിനു പോലും ചിറകുകൾ നൽകീ
    കന്നി വസന്തം പോയീ
    കല്ലിനു പോലും ചിറകുകൾ നൽകീ
    കന്നി വസന്തം പോയീ
    ഉരുകും വേനലിൽ മോഹദലങ്ങൾ
    എരിഞ്ഞടങ്ങുകയായീ
    മൌനമേ നിറയും മൌനമേ

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..